ജിദ്ദ: സൗദി തെക്കൻ പ്രവിശ്യയിൽ നജ്റാൻ മേഖലയിൽ കെട്ടിടം തകർന്ന് രണ്ടു പേർ മരിച്ചു. രണ്ടു പേർക്ക് പരിക്കേറ്റു. ഹബൂന ഗവർണറേറ്റ് പരിധിയിൽ മുനിസിപ്പാലിറ്റിയുടെ നിർമാണത്തിലിരിക്കുന്ന കെട്ടിടമാണ് തകർന്നത്. തിങ്കളാഴ്ച ഉച്ചയ്ക്കാണ് മർകസ് ഹദാരി പദ്ധതി കെട്ടിടത്തിെൻറ മേൽക്കുര തകർന്ന് വീണത്.
മുനിസിപ്പാലിറ്റിക്ക് കീഴിലുള്ളതാണ് കെട്ടിടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണ്. കെട്ടിടം തകർന്ന വിവരം ലഭിച്ച ഉടനെ സ്ഥലത്തെത്തി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചതായി സിവിൽ ഡിഫൻസും റെഡ് ക്രസൻറും അറിയിച്ചു.
കെട്ടിടത്തിെൻറ മേൽക്കൂരയൂടെ തകരാറ് മുമ്പ് പദ്ധതി സൂപ്പർവൈസറി ടീമിെൻറ ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അക്കാര്യം കരാറുകാരനെ ഔദ്യോഗികമായി അറിയിച്ചിരുന്നുവെന്നും ഹബുന മുനിസിപ്പാലിറ്റി പ്രതികരിച്ചു.
രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ കമ്മിറ്റി രൂപവത്കരിക്കാൻ നജ്റാൻ ഗവർണർ അമീർ ജലവി ബിൻ അബ്ദുൽ അസീസ് ബിൻ മുസാഇദ് ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബങ്ങൾക്ക് അദ്ദേഹം അനുശോചനം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കെട്ടയെന്നും അദ്ദേഹം പ്രാർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.