ജിദ്ദ: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി യു.ഡി.എഫ് ജിദ്ദ പോരൂർ പഞ്ചായത്ത് കമ്മിറ്റി പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു.തെരഞ്ഞെടുപ്പിെൻറ ആവേശം ഉൾക്കൊണ്ട് പോരൂർ പഞ്ചായത്തിലെ 17 വാർഡുകളിലെയും സജീവ ഒ.ഐ.സി.സി, കെ.എം.സി.സി പ്രവർത്തകർ യോഗത്തിൽ സംബന്ധിച്ചു. അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാറിനെതിരെയുള്ള ജനവികാരവും യു.ഡി.എഫ് മുന്നണിയിലെ ഐക്യവും കെട്ടുറപ്പും ഈ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയം കൈവരിക്കാൻ യു.ഡി.എഫിന് സഹായകരമാകുമെന്ന് യോഗം അഭിപ്രായപ്പെട്ടു.
കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ചെയർമാൻ നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. ഷൗക്കത്ത് പൊറ്റയിൽ അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് അഷ്റഫ് കണ്ണങ്ങാടൻ യോഗത്തിൽ പങ്കുവെച്ചു. കെ.ടി.എ. മുനീർ, ഹക്കീം പാറക്കൽ, കുഞ്ഞിമുഹമ്മദ് കോടശ്ശേരി, ഉമ്മർ ചെറിയാപ്പ, എം.ടി. ഗഫൂർ, വി.കെ. ഫസലുല്ല, അഫ്സൽ എന്നിവർ സംസാരിച്ചു.
ലത്തീഫ് തോപ്പിൽ, ശാഹുൽ തൊടികപ്പുലം, സി.ടി. യൂനുസ് ബാബു, ഇ.കെ. കരീം, അനീസ് താളിയംകുണ്ട്, ബഷീർ കൊമ്പൻ, ഷെരീഫ് ഇളയോടൻ, സിദ്ദീഖ് കുരിക്കൾ, റാഷിദ്, സാദിഖ് ചോല, പി.കെ. നിഷാദ്, ഫൈസൽ നെടുങ്ങാടൻ, കെ.കെ. നജീബ് തുടങ്ങിയവർ നേതൃത്വം നൽകി. ആസാദ് കണ്ണങ്ങാടൻ സ്വഗതവും ഫിറോസ് ചെറുകോട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.