സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിക്ക് യു.എൻ അവാർഡ്

യാംബു: സൗദിയിൽ സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധത്തിലെ മികവിന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിക്ക് യു.എൻ അവാർഡ്.

പോഷകാഹാരവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിലൂടെ പകർച്ചവ്യാധികൾ അല്ലാത്തവ തടയുന്നതിനും നിയന്ത്രിക്കുന്നതിനും സൗദിയുടെ ശ്രമങ്ങൾ ഫലം കണ്ടതായ വിലയിരുത്തലാണ്​ പുരസ്​കാര നേട്ടത്തിന്​ ഇടയാക്കിയത്​. ഐക്യരാഷ്​ട്ര സംഘടനയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ ഭാഗമായി സാംക്രമികേതര രോഗ പ്രതിരോധ പ്രവർത്തനങ്ങളെ പിന്തുണക്കാൻ യു.എൻ ആഗോളതലത്തിൽ സഹകരണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യമായാണ് യു.എൻ ഇൻറർ-ഏജൻസി ടാസ്ക് ഫോഴ്സ് അവാർഡ് ഏർ​പ്പെടുത്തിയത്.

ഭക്ഷണം, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, കീടനാശിനികൾ എന്നിവയുടെ മതിയായ നിയന്ത്രണങ്ങളിലൂടെ സാമൂഹിക സുരക്ഷ ഉറപ്പുവരുത്താനും ആരോഗ്യം സംരക്ഷിക്കാനും യു.എൻ അതോറിറ്റി ശ്രമിക്കുന്നു. ശരിയായ പോഷകാഹാരത്തെക്കുറിച്ചും ഭക്ഷണ പാനീയങ്ങളിലെ ആരോഗ്യ സുരക്ഷയെ കുറിച്ചും ബോധവത്‌കരണവും ജനങ്ങൾക്ക്​ അവബോധം നൽകുന്നതിന് പ്രത്യേക കാമ്പയിനുകളും യു.എൻ അതോറിറ്റി സംഘടിപ്പിച്ചുവരുന്നു.

Tags:    
News Summary - UN Award for Saudi Food and Drug Administration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.