സ്​ത്രീകൾക്ക്​ അബായ അല്ലെങ്കിൽ ഷർട്ടും നീളൻ പാൻറ്​സും, പുരുഷൻമാർക്ക് ചാര നിറത്തിലുള്ള ഷർട്ടും കറുത്ത പാൻറും; സൗദിയിൽ ടാക്​സി ഡ്രൈവർമാർക്ക് ​ യൂനിഫോം

ജിദ്ദ: ടാക്​സി ഡ്രൈവർമാർക്കുള്ള പ്രത്യേക യൂനിഫോമിന്​ ​സൗദി പൊതുഗതാഗത അതോറിറ്റി അംഗീകാരം നൽകി. ജൂലൈ 12 മുതൽ തീരുമാനം നടപ്പിലാക്കും. യൂബർ ടാക്​സി ഡ്രൈവർമാർക്കും പുതിയ യൂനിഫോം ബാധകമാണ്.

പുരുഷന്മാരായ ഡ്രൈവർമാർക്ക്​ ദേശീയ വസ്ത്രം അല്ലെങ്കിൽ ഷർട്ടും നീളമുള്ള പാൻറുമാണ്​ വേഷം. ചാര നിറത്തിലുള്ള നീളൻ കൈയുള്ള ഷർട്ട്​, കറുത്ത പാൻറ്​, ബെൽറ്റ് എന്നിവ ടാക്​സി ഡ്രൈവർമാർക്ക്​ മാത്രമാക്കി നിശ്ചയിച്ചിട്ടുണ്ട്​. തിരിച്ചറിയൽ കാർഡ്​ ധരിച്ചിരിക്കണം. ആവശ്യമാണെങ്കിൽ ജാക്കറ്റോ, കോട്ടോ ഉപയോഗിക്കാവുന്നതാണ്​.

സ്​ത്രീകളായ ഡ്രൈവർമാർക്ക്​ അബായ അല്ലെങ്കിൽ ഷർട്ട്​, നീളമുള്ള പാൻറ്​സുമാണ് വേഷം​. ജാക്കറ്റ്​ അല്ലെങ്കിൽ കോട്ട്​ എന്നിവയും ഇതോടൊപ്പം നിർബന്ധമാണ്​​. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, ഗുണഭോക്താക്കളുടെ അനുഭവം മെച്ചപ്പെടുത്തുക, ഡ്രൈവർമാരുടെ വേഷങ്ങളിൽ നിലവാരം പുലർത്തുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

Tags:    
News Summary - Uniforms for taxi drivers in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.