ഹൃദയദിനത്തിൽ ഹൃദയം സിനിമയിലെ പാട്ടുപാടി വിധുവി​െൻറ മാസ് എൻട്രി

റിയാദ്: നിറഞ്ഞു കവിഞ്ഞ റിയാദ് ബീറ്റ്‌സ് വേദിയിൽ പ്രശസ്​ത ഗായകൻ വിധു പ്രതാപി​െൻറ മാസ്​ എൻട്രി സദസിനെ കൈയ്യിലെടുത്ത്​. ലോക ഹൃദയദിനത്തിൽ ഹൃദയം സിനിമയിലെ ‘ദർശനാ’ എന്ന് തുടങ്ങുന്ന ഗാനവുമായെത്തിയ വിധുവിനെ വരവേറ്റത് സദസി​െൻറ നിലക്കാത്ത കൈയ്യടി.

തുടർന്ന് ഷാർജ ടു ഷാർജ സിനിമയിലെ ‘ദിൽ ദിൽ സലാം’ എന്ന ഗാനത്തിന് വിധു ശബ്​ദം നൽകിയപ്പോൾ വരികൾക്കൊപ്പം വർണ വസ്ത്രങ്ങളണിഞ്ഞു ചുവടുവെച്ചത് റിയാദിലെ പോൾ സ്​റ്റാർ ഡാൻസ് അക്കാദമിയിലെ കൗമാര പ്രതിഭകൾ. ഇതോടെ റിയാദ് ബീറ്റ്‌സി​െൻറ തുടക്കം തന്നെ കളറായി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.