ഖമീസ് മുശൈത്ത്: കോവിഡ് മൂലമുള്ള യാത്രനിയന്ത്രണങ്ങൾ കാരണം ഇന്ത്യയിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് വരാൻ കഴിയാത്ത സാഹചര്യത്തിൽ ദുബൈ വഴി എത്തുന്ന മലയാളി കുടുംബങ്ങളുടെ എണ്ണം വർധിച്ചു. നേരത്തേ സന്ദർശക വിസ നേടിയ കുടുംബങ്ങൾ ദുബൈയിലെത്തി അവിടെ രണ്ടാഴ്ച താമസിച്ചാണ് സൗദിയിലേക്ക് വിമാനം കയറുന്നത്. ഇത്തരത്തിൽ മറ്റൊരു കുടുംബം കഴിഞ്ഞ ദിവസം അബഹയിലെത്തി.
ഓമശ്ശേരി പെരിവില്ലി സ്വദേശി അഷ്റഫിെൻറ കുടുംബമാണ് ദുബൈ വഴി അബഹയിൽ വിമാനമിറങ്ങിയത്. ഇൗ മാർച്ചിൽ സ്റ്റാമ്പ് ചെയ്ത സന്ദർശന വിസക്ക് ഒരു വർഷം കാലാവധിയുണ്ടായിരുന്നു. രണ്ടാഴ്ച ദുബൈയിൽ ക്വാറൻറീനിൽ കഴിഞ്ഞ് പിന്നീട് കോവിഡ് പരിശോധന നടത്തി നെഗറ്റിവാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സൗദിയിലെത്തിയത്. അതേസമയം, ദുബൈയിലെത്തിയ ചില കുടുംബങ്ങൾക്ക് കോവിഡ് ബാധിച്ചതായും അഷ്‌റഫ് 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.