മ​ക്ക ഹ​റ​മൈ​ൻ എ​ക്സി​ബി​ഷ​നി​ലെ ഇ​സ്‌​ലാ​മി​ക പൈ​തൃ​ക​ശേ​ഷി​പ്പു​ക​ൾ

മ​ക്ക: ഇ​സ്‌​ലാ​മി​ക ച​രി​ത്ര​പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന മ​ക്ക​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​ന്ദ​ർ​ശ​ന കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ൽ​ഹ​റ​മൈ​ൻ എ​ക്സി​ബി​ഷ​ൻ.

മ​ക്ക ഉ​മ്മു​ൽ ജൂ​ദ് മേ​ഖ​ല​യി​ൽ ത​ല​യെ​ടു​പ്പോ​ടെ വാ​സ്തു​ശി​ൽ​​പ മി​ക​വി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത സ​മു​ച്ച​യ​ത്തി​ലാ​ണ് എ​ക്സി​ബി​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. മ​ക്ക​യി​ലും മ​ദീ​ന​യി​ലു​മു​ള്ള ഇ​രു​ഹ​റ​മി​ലെ പ​രി​ശു​ദ്ധ ഗേ​ഹ​ങ്ങ​ളു​ടെ പൗ​രാ​ണി​ക ച​രി​ത്രം അ​നാ​വ​ര​ണം ചെ​യ്യു​ന്ന പ്ര​ദ​ർ​ശ​ന ഹാ​ളു​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നും ച​രി​ത്രം മ​ന​സ്സി​ലാ​ക്കാ​നും സ്വ​ദേ​ശി​ക​ളു​ടെ​യും വി​ദേ​ശി​ക​ളു​ടെ​യും നി​റ​ഞ്ഞ സാ​ന്നി​ധ്യ​മാ​ണെ​പ്പോ​ഴും. ര​ണ്ടു വി​ശു​ദ്ധ മ​സ്‌​ജി​ദു​ക​ളു​ടെ പി​ന്നി​ട്ട ച​രി​ത്ര​വ​ഴി​ക​ൾ മ​ന​സ്സി​ലാ​ക്കാ​നും ഇ​രു പ​ള്ളി​ക​ളി​ലും പ​ഴ​യ​കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​സ്തു​വി​ദ്യാ ശേ​ഷി​പ്പു​ക​ളും പ​ള്ളി​യി​ൽ പൗ​രാ​ണി​ക കാ​ല​ത്ത് ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ളും ത​നി​മ​യോ​ടെ ഈ ​എ​ക്സി​ബി​ഷ​ൻ മ​ന്ദി​ര​ത്തി​ൽ സം​ര​ക്ഷി​ച്ചു​വ​രു​ക​യാ​ണ്. വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ ഇ​രു ഹ​റ​മി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ്ര​ധാ​ന​പ്പെ​ട്ട പു​രാ​വ​സ്തു​ക്ക​ളും ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ വ​സ്തു​വ​ക​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്ക്‌ പൗ​രാ​ണി​ക ച​രി​ത്ര വി​വ​ര​ങ്ങ​ൾ പ​ക​ർ​ന്നു​ന​ൽ​കു​ന്നു.

ര​ണ്ടു പ​തി​റ്റാ​ണ്ട്​ മു​മ്പ് ഫ​ഹ​ദ് ബി​ൻ അ​ബ്ദു​ൽ അ​സീ​സ്​ രാ​ജാ​വി‍െൻറ ഭ​ര​ണ​കാ​ല​ത്ത് സ്ഥാ​പി​ച്ച ചെ​റി​യ തോ​തി​ലു​ള്ള എ​ക്സി​ബി​ഷ​ൻ സെ​ന്‍റ​ർ പി​ന്നീ​ട് പ​ല​ത​വ​ണ പ​രി​ഷ്‌​ക​രി​ച്ചാ​ണ് ഇ​ന്ന് കാ​ണു​ന്ന​വി​ധം വ​ലി​യ എ​ക്സി​ബി​ഷ​ൻ സ​മു​ച്ച​യ​മാ​യി മാ​റി​യ​ത്. വി​വി​ധ കാ​ല​ഘ​ട്ട​ത്തി​ൽ മ​ക്ക​യി​ലും മ​ദീ​ന​യി​ലു​മു​ണ്ടാ​യ ന​വീ​ക​ര​ണ​​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും വി​ക​സ​ന​പ​ദ്ധ​തി​ക​ളും സം​ബ​ന്ധി​ച്ച വി​ജ്ഞാ​നം ഈ ​പ്ര​ദ​ർ​ശ​നം പ​ക​ർ​ന്നു​ന​ൽ​കും. ഈ ​എ​ക്സി​ബി​ഷ​ൻ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്.​ മ​ക്ക​യി​ലും മ​ദീ​ന​യി​ലും എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ ഈ ​പ്ര​ദ​ർ​ശ​നം ഒ​ഴി​വാ​ക്കാ​റി​ല്ല.



ച​രി​ത്രം ഉ​റ​ങ്ങു​ന്ന അ​പൂ​ർ​വ ഫോ​ട്ടോ​ക​ൾ, ര​ണ്ട് വി​ശു​ദ്ധ മ​സ്ജി​ദു​ക​ൾ ക​ട​ന്നു​പോ​യ വി​ക​സ​ന ഘ​ട്ട​ങ്ങ​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന ശേ​ഷി​പ്പു​ക​ൾ, പ​ഴ​മ​യു​ടെ പെ​രു​മ വി​ളി​ച്ചോ​തു​ന്ന ശേ​ഖ​ര​ങ്ങ​ൾ, ര​ണ്ടു നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ക​അ​ബ​യു​ടെ വാ​തി​ലും മ​സ്ജി​ദു​ൽ ഹ​റ​മി​ലെ ഗോ​വ​ണി​യും മ​റ്റു സാ​ധ​ന സാ​മ​ഗ്രി​ക​ളും അ​ട​ക്കം പ​ല​തും ഇ​വി​ട​ത്തെ അ​പൂ​ർ​വ ശേ​ഖ​ര​ങ്ങ​ളാ​ണ്. ഇ​രു​ഹ​റം കാ​ര്യാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള ജ​ന​റ​ൽ പ്ര​സി​ഡ​ൻ​സി ആ​ണ് എ​ക്സി​ബി​ഷ​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്. പ​ഴ​യ​കാ​ല​ത്ത് സം​സം കി​ണ​റി​ലെ വെ​ള്ളം എ​ടു​ക്കാ​ൻ ഉ​പ​യോ​ഗി​ച്ചി​രു​ന്ന സം​വി​ധാ​ന​ങ്ങ​ൾ, ക​അ​ബ​യി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന പ​ഴ​യ വ​സ്തു​ക്ക​ൾ, അ​മൂ​ല്യ​മാ​യ നി​ര​വ​ധി പു​രാ​വ​സ്തു​ക്ക​ൾ അ​ങ്ങ​നെ പ​ല​തും ഹാ​ളി​ലെ വി​സ്‌​മ​യ കാ​ഴ്ച ത​ന്നെ​യാ​ണ്.


ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അം​ഗ​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കു​മെ​ല്ലാം പ്ര​ദ​ർ​ശ​നം കാ​ണാ​ൻ പ്ര​ത്യേ​കം സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​ശ്ര​മി​ക്കാ​നു​ള്ള ഇ​രി​പ്പി​ട​ങ്ങ​ളും മ​റ്റു പ്രാ​ഥ​മി​ക കാ​ര്യ​ങ്ങ​ൾ​ക്കാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ളു​മെ​ല്ലാം എ​ക്സി​ബി​ഷ​നോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കി സ​ന്ദ​ർ​ശ​ക​രെ കാ​ത്തി​രി​ക്കു​ക​യാ​ണ് ഹ​റ​മൈ​ൻ എ​ക്സി​ബി​ഷ​ൻ. ഞാ​യ​റാ​ഴ്‌​ച മു​ത​ൽ വ്യാ​ഴാ​ഴ്ച വ​രെ രാ​വി​ലെ എ​ട്ടു മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ പ്ര​ദ​ർ​ശ​നം കാ​ണാം. മ​ക്ക​യി​ലെ പ​ഴ​യ ജി​ദ്ദ റോ​ഡി​ലെ ഉ​മ്മു​ൽ ജ്വാ​ദി​ലു​ള്ള ക​അ​ബ​യെ പു​ത​പ്പി​ക്കു​ന്ന കി​സ്‌​വ (പു​ട​വ) നി​ർ​മാ​ണ​ശാ​ല​യു​ടെ തൊ​ട്ട​ടു​ത്താ​ണ് ഹ​റ​മൈ​ൻ എ​ക്സി​ബി​ഷ​ൻ സ്ഥി​തി​ചെ​യ്യു​ന്ന​ത്.

Tags:    
News Summary - visuals from haramain exhibition center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.