ജിദ്ദ: സമകാലിക സാമൂഹിക സാഹചര്യങ്ങളിൽ തകർന്നടിഞ്ഞുപോകുന്ന കുടുംബബന്ധങ്ങളെ വിളക്കി ചേർക്കുവാൻ പരിഹാര നിർദേശങ്ങളുമായി ജിദ്ദ ദഅവാ കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് വെള്ളിയാഴ്ച വൈകീട്ട് നാല് മുതൽ ജിദ്ദയിലെ കിലോ 10ലുള്ള അൽ നുഖ്ബ കൺവെൻഷൻ സെന്ററിൽ നടക്കും.
വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ കേരളത്തിലെ വിവിധ ജില്ലകളിൽ സംഘടിപ്പിച്ച ഫാമിലി കോൺഫറൻസ് വേദികളിലേക്ക് ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളുടെ വ്യതിരിക്തത കൊണ്ടുതന്നെ പതിനായിരങ്ങളാണ് ഒഴുകിയെത്തിയത്. ജിദ്ദയിലും ഇതിനോടകം നൂറുക്കണക്കിന് കുടുംബങ്ങൾ കോൺഫറൻസിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തു കഴിഞ്ഞതായി സംഘാടകർ അറിയിച്ചു.
ഫാമിലി കോൺഫറൻസ് ശൈഖ് അബ്ദുറഹ്മാൻ അൽ ഈദാൻ ഉദ്ഘാടനം ചെയ്യും. നജീബ് കാന്തപുരം എം.എൽ.എ മുഖ്യാതിഥിയായിരിക്കും. ജംഇയ്യതുത്തർതീൽ മേധാവി ശൈഖ് ഫായിസ് അസഹലി വൈജ്ഞാനിക സെഷൻ ഉദ്ഘാടനം ചെയ്യും. അബ്ദുൽ ജബ്ബാർ അബ്ദുല്ല മദീനി, ഡോ. അബ്ദുല്ല ബാസിൽ, ഡോ. ജൗഹർ മുനവ്വിർ, പ്രഫ. ഹാരിസ് ബിൻ സലീം എന്നിവർ ക്ലാസെടുക്കും. സമാപന സെഷനിൽ ‘വിശ്വാസ വിശുദ്ധി; സംതൃപ്ത കുടുംബം’ എന്ന വിഷയത്തിൽ ഹുസൈൻ സലഫി ഷാർജ പ്രഭാഷണം നടത്തും.
കുട്ടികൾക്കായി കിഡ്സ്, സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലായി കളറിങ് മത്സരവും കൊച്ചുകുട്ടികൾക്കായി ‘ലിറ്റിൽ വിങ്സ്’ എന്ന പേരിൽ കളിച്ചങ്ങാടവും സംഘടിപ്പിച്ചിട്ടുണ്ട്. കോൺഫറൻസിനോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം ചടങ്ങിൽ നടക്കും. കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി ജിദ്ദയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും കൂടുതൽ വിവരങ്ങൾക്ക് 0509299816, 0508352690, 0502847926, 0531075405 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.