eid

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ മു​സാ​ഹ്​​മി​യ​യി​ലെ ലേ​ബ​ർ ക്യാ​മ്പി​ൽ റ​മ​ദാ​ൻ

സ്നേ​ഹ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്​​ത​പ്പോ​ൾ

നീ​തി​ക്കാ​യു​ള്ള കാ​ത്തി​രി​പ്പ്; ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്ക് ആ​ശ്വാ​സ കി​റ്റു​മാ​യി മി​ത്ര

റി​യാ​ദ്: വ​ർ​ഷ​ങ്ങ​ളാ​യി നാ​ട്ടി​ൽ പോ​കാ​നാ​വാ​തെ, ജോ​ലി​യും ശ​മ്പ​ള​വു​മി​ല്ലാ​തെ ക​ഴി​യു​ന്ന മു​സാ​ഹ്​​മി​യ​യി​ലെ ഒ​രു സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​രു​ടെ ക്യാ​മ്പി​ൽ പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (മി​ത്ര)​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ റ​മ​ദാ​ൻ സ്നേ​ഹ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്ര​സി​ഡ​ന്റ്​ നൗ​ഷാ​ദ് ചി​റ്റാ​ർ, സെ​ക്ര​ട്ട​റി രാ​ജീ​വ് സാ​ഹി​ബ്, ഫൗ​ണ്ട​ർ ഷി​ജു കോ​ട്ടാ​ങ്ങ​ൽ, മു​ഖ്യ ര​ക്ഷാ​ധി​കാ​രി ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, ഫൈ​റു​നി​സ്, നി​ഷാ രാ​ജീ​വ്, ഷാ​ഹി​ൻ, ഇ​ജാ​സ് ഇ​ബ്നു ജ​ലാ​ലു​ദ്ദീ​ൻ, മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​ർ വി​ത​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

സ്നേ​ഹ​ത്തോ​ടെ ബ​ന്ധം, സ​ഹ​ക​ര​ണം കൊ​ണ്ട് ശ​ക്തി, സാ​ഹോ​ദ​ര്യം കൊ​ണ്ട് ഒ​രു​മ എ​ന്നീ ആ​പ്ത വാ​ച​ക​ങ്ങ​ൾ മു​റു​കെ പി​ടി​ച്ചു​കൊ​ണ്ട്, മി​ത്ര പ​ത്ത​നം​തി​ട്ട പ്ര​വാ​സി സ​മൂ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ത​യാ​റാ​ണെ​ന്ന് സെ​ക്ര​ട്ട​റി രാ​ജീ​വ് സാ​ഹി​ബ് പ​റ​ഞ്ഞു.

Tags:    
News Summary - Waiting for justice; Mitra brings comfort to those in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-24 06:45 GMT
access_time 2025-06-24 06:40 GMT