വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബ​ത്ഹ, ഗു​റാ​ബി ഏ​രി​യ​ക​ൾ സം​ഘ​ടി​പ്പി​ച്ച വ​ഖ​ഫ് പ്ര​തി​ഷേ​ധ

യോ​ഗ​ത്തി​ൽ സി.​സി അം​ഗം ശി​ഹാ​ബ് കു​ണ്ടൂ​ർ സം​സാ​രി​ക്കു​ന്നു

വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള വെ​ല്ലു​വി​ളി

റി​യാ​ദ്: പാ​ർ​ല​മെ​ന്റ്​ പാ​സാ​ക്കി​യ വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മം പൗ​ര​സ്വാ​ത​ന്ത്ര്യ​ത്തി​​ന്റെ ന​ഗ്‌​ന​മാ​യ ലം​ഘ​ന​വും ഭ​ര​ണ​ഘ​ട​ന​യോ​ടു​ള്ള ക​ടു​ത്ത വെ​ല്ലു​വി​ളി​യു​മാ​ണെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ. വ​ഖ​ഫ് ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ ബ​ത്ഹ, ഗു​റാ​ബി ഏ​രി​യ​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ യോ​ഗ​ത്തി​ൽ പ്ര​വാ​സി നേ​താ​ക്ക​ൾ സം​സാ​രി​ച്ചു.

നൂ​റ്റാ​ണ്ടു​ക​ളു​ടെ ച​രി​ത്ര​മു​ള്ള​തും ത​ല​മു​റ​ക​ൾ കൈ​മാ​റി സം​ര​ക്ഷി​ച്ച് പോ​രു​ന്ന​തു​മാ​യ വ​ഖ​ഫ് ഭൂ​മി​ക​ളും സ്വ​ത്തു​ക്ക​ളും സം​ഘ​്പ​രി​വാ​റി​ന് തീ​റെ​ഴു​താ​ൻ ഇ​ന്ത്യ​ൻ ജ​ന​ത ഒ​രു​ക്ക​മ​ല്ല, ഭ​ര​ണ​ഘ​ട​ന​യെ വെ​ല്ലു​വി​ളി​ച്ച് വം​ശീ​യ​ത​യു​ടെ തേ​രോ​ട്ടം ഇ​ന്ത്യ​ൻ മ​ണ്ണി​ൽ തു​ട​രാ​നാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ ജ​നാ​ധി​പ​ത്യ സ​മൂ​ഹം ചെ​റു​ത്ത് തോ​ൽ​പി​ക്കു​മെ​ന്നും യോ​ഗം വ്യ​ക്ത​മാ​ക്കി.

പ്ര​വാ​സി സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് അം​ഗം ശി​ഹാ​ബ് കു​ണ്ടൂ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ബ​ത്ഹ ഏ​രി​യ പ്ര​സി​ഡ​ന്റ്​ അ​ഡ്വ. ജ​മാ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

ബ​ത്ഹ നൂ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ ഗു​റാ​ബി ഏ​രി​യ പ്ര​സി​ഡ​ന്റ്​ ഷ​മീ​ർ ത​ല​ശ്ശേ​രി സ്വാ​ഗ​ത​വും ബ​ത്ഹ ഏ​രി​യ സെ​ക്ര​ട്ട​റി ഷ​മീ​ർ മേ​ലേ​തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Waqf amendment bill is challenge to constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-15 03:20 GMT