ജിദ്ദ: വഖഫ് സ്വത്തുക്കളിൽ ആസൂത്രിതമായ അട്ടിമറി നടത്തി കൊള്ള ചെയ്യാനുള്ള ഹീനമായ നീക്കമാണ് മോദി സർക്കാറിന്റെ വഖഫ് ഭേദഗതി ബില്ലെന്ന് ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി. ദുരുദ്ദേശ്യപരമായ ഈ ബില്ലിനെ ശക്തമായ ഭാഷയിൽ അപലപിക്കുന്നതായി ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി അറിയിച്ചു. ബിൽ സംയുക്ത പാർലമെന്ററി സമിതിക്ക് വിടുന്നതിലേക്ക് നയിച്ച പ്രതിപക്ഷത്തിന്റെ ശക്തവും മാതൃകാപരവുമായ നിലപാട് ശ്ലാഘനീയമാണ്.
മതേതര, ജനാധിപത്യ പാർട്ടികൾ ഒന്നിച്ചുനിന്നു പോരാടണമെന്നും കൂടുതൽ ശ്രദ്ധചെലുത്തണമെന്നും ജിദ്ദയിൽ ചേർന്ന ഐ.സി.എസ് യോഗം ആവശ്യപ്പെട്ടു. യോഗം ജി.എം ഫുർഖാനി ഉദ്ഘാടനം ചെയ്തു.
ഐ.സി.എസ് സൗദി നാഷനൽ കമ്മിറ്റി പ്രസിഡന്റ് ഹസീബ് ജമലുല്ലൈലി തങ്ങൾ അധ്യക്ഷത വഹിച്ചു. നൗഷാദ് പോത്തുകല്ല്, സക്കീർ ഹുസൈൻ വണ്ടൂർ, നജ്മുദ്ദീൻ വെട്ടിക്കാട്ടിരി തുടങ്ങിയവർ സംസാരിച്ചു. നൗഫൽ കല്ലാച്ചി സ്വാഗതവും അബൂബക്കർ വഹബി തുവ്വക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.