റിയാദ്: വഖ്ഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട ഇടതുപക്ഷ സർക്കാർ നടപടിയിൽ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി അഷ്റഫ് തങ്ങൾ ഉദ്ഘാടനം ചെയ്തു. നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതിലൂടെ സർക്കാർ മുസ്ലിം ന്യൂനപക്ഷങ്ങളോട് അനീതി കാണിക്കുന്നുവെന്നും ന്യായമായ അവകാശങ്ങൾ നിഷേധിക്കുകയാണെന്നും ഉദ്ഘാടന പ്രസംഗത്തിൽ അഷ്റഫ് തങ്ങൾ അഭിപ്രായപ്പെട്ടു. വഖഫ് നിയമനങ്ങൾ പി.എസ.്സിക്ക് വിടുന്നതിനെതിരെ കേരളത്തിൽ മുസ്ലിം ലീഗ് നേതൃത്വം കൊടക്കുന്ന മുഴുവൻ പ്രക്ഷോഭ പരിപാടികൾക്കും എല്ലാ സംഘടന പ്രതിനിധികളും ഐക്യപ്പെടുന്ന ചടങ്ങാണ് റിയാദിൽ നടന്നത്. ഇടതു സർക്കാർ തുടരുന്ന മുസ്ലിം വിരുദ്ധതയുടെ അവസാന ഉദാഹരണമാണ് വഖഫ് ബോർഡ് വിഷയത്തിലൂടെ പ്രകടമാവുന്നതെന്ന് ചടങ്ങിൽ അഭിപ്രായമുയർന്നു.
ഇടതുസർക്കാരിെൻറ ഈ നടപടി സമുദായത്തിന് ദൂര വ്യാപക പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും നിയമ നടപടികളുൾപ്പടെ സാധ്യമായ എല്ലാ പ്രതിഷേധ മാർഗങ്ങളും സ്വീകരിക്കുമെന്നും വിവിധ സംഘടന പ്രതിനിധികൾ അറിയിച്ചു. ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട് അധ്യക്ഷത വഹിച്ചു. ഇടതുപക്ഷ സർക്കാരിെൻറ ന്യൂനപക്ഷ വിരുദ്ധ നിലപടുകളിൽ സംഗമം പ്രതിഷേധം രേഖപ്പെടുത്തി. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സി.പി. മുസ്തഫ, ഭാരവാഹികളായ കോയാമു ഹാജി, സത്താർ താമരത്ത്, മുഹമ്മദ് കോയ വാഫി (എസ്.ഐ.സി), അഡ്വ. അബ്ദുൽ ജലീൽ (ഇസ്ലാഹി സെൻറർ), വി.ജെ. നസ്രുദ്ദീൻ (മീഡിയ ഫോറം), എസ്.വി. അർശുൽ അഹമ്മദ് (കെ.എം.സി.സി), അഡ്വ. ഹബീബ് റഹ്മാൻ (ആർ.ഐ.സി.സി), റഹ്മത്ത് ഇലാഹി (പ്രവാസി സാംസ്കാരിക വേദി) എന്നിവർ സംസാരിച്ചു. ഉസ്മാൻ അലി പാലത്തിങ്ങൽ, ഷുഹൈബ് പനങ്ങാങ്ങര, അലി വയനാട്, ഷാഹിദ് എന്നിവർ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി ഷാഫി ചിറ്റത്തുപാറ സ്വാഗതവും ട്രഷറർ കുഞ്ഞിപ്പ തവനൂർ നന്ദിയും പറഞ്ഞു. മൊയ്ദീൻ കുട്ടി പൊന്മള ഖിറാഅത്ത് നടത്തി. ശരീഫ് അരീക്കോട്, മുനീർ വാഴക്കാട്, അഷ്റഫ് മോയൻ, ഹമീദ് ക്ലാരി, സിദീഖ് കോനാരി, ഇഖ്ബാൽ തിരൂർ, ലത്തീഫ് കരിങ്കപ്പാറ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.