ജിദ്ദ: വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളുടെ കൂട്ടത്തിൽ പെട്ട ജിദ്ദയിലെയും പരിസരപ്രദേശങ്ങളിലെയും പ്രവാസികൾക്ക് കൈത്താങ്ങ് എന്ന ഉദ്ദേശ്യത്തോടെ വയനാട് ജിദ്ദ കൂട്ടായ്മ സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ച് സെപ്റ്റംബർ 13 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
‘വയനാടിനൊരു രുചിയൂറും സ്നേഹത്തിൻ കൈത്താങ്ങ്’ എന്ന പേരിൽ നടക്കുന്ന ബിരിയാണി ചലഞ്ചിൽ ജിദ്ദ പ്രവാസികൾ സഹകരിക്കണമെന്നും സംഘാടകർ ആവശ്യപ്പെട്ടു. ചുരുങ്ങിയത് 15 റിയാൽ മുതൽ വിലക്കാണ് ചിക്കൻ ബിരിയാണി ലഭ്യമാക്കുന്നത്. ബിരിയാണിക്കായുള്ള ബുക്കിങ്ങിന് 0572155340 (ഷമീർ), 0555352941 (മുജീബ്), 0530493195 (സുബൈർ), 0597202743 (അഷ്റഫ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. Order Biriyani എന്ന ഗൂഗിൾ ഫോം ലിങ്ക് വഴിയും ബുക്കിങ് സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.