റിയാദ്: രാജ്യത്തിെൻറ 73ാമത് റിപ്പബ്ലിക് ദിനാഘോഷത്തിെൻറ ഭാഗമായി ഇന്ത്യൻ സോഷ്യൽ ഫോറം റിയാദ് കേരള സ്റ്റേറ്റ് കമ്മിറ്റി കുട്ടികൾക്കായി 'ഇന്ത്യൻ ഭരണഘടനയുടെ ഭാവി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രസംഗ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി സോഷ്യൽ ഫോറം നടത്തിയ പൊതുപരിപാടിയിലാണ് വിജിയികളെ പ്രഖ്യാപിച്ചത്. ഭരണഘടനയുടെ പ്രസക്തിയും ഭരണഘടന നേരിടുന്ന ഭീഷണിയും അത് നിലനിർത്തേണ്ടതിെൻറ പ്രാധാന്യവും പുതിയ തലമുറയെ ബോധ്യപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പ്രസംഗ മത്സരം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു.
നിരവധി കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. ഒന്നാം സമ്മാനം ഫാത്തിമ ഫർഹ നാലകത്ത് (മണ്ണാർക്കാട്, പാലക്കാട് ജില്ല), രണ്ടാം സമ്മാനം ഷന ഫാത്തിമ (പാണായി, മലപ്പുറം ജില്ല), മൂന്നാം സമ്മാനം അഹ്മദ് ഫായിസ് (മണ്ണാർക്കാട്, പാലക്കാട് ജില്ല) എന്നിവരാണ് നേടിയത്.
സമ്മാനങ്ങൾ എസ്.ഡി.പി.ഐ മണ്ഡലം നേതൃത്വങ്ങൾ മുഖാന്തരം കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.