റിയാദ്: മലപ്പുറം ജില്ല പ്രവാസി അസോസിയേഷന് (മിഅ) വിന്റർഫെസ്റ്റ് ‘മലപ്പുറം മക്കാനി’ വ്യത്യസ്താനുഭവം കൊണ്ട് ശ്രദ്ധേയമായി. ഗൃഹാതുരത്വം നിറഞ്ഞ ഓർമകളുണർത്തി ക്രമീകരിച്ച ‘മലപ്പുറം മക്കാനി’യിൽ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നാടൻ ഭക്ഷണ വിഭവങ്ങളും സാംസ്കാരിക പൈതൃകങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള വിവിധ കലാപരിപാടികളും അരങ്ങേറി.
റിയാദ് സുലൈ അഖിയാൻ ഇസ്തിറായിൽ നടന്ന വിന്റർഫെസ്റ്റ് സാമൂഹിക പ്രവർത്തകൻ സിദ്ദീഖ് തുവ്വൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഫൈസൽ തമ്പലക്കോടൻ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ നിസാം പൂളക്കൽ ആമുഖഭാഷണം നടത്തി. വർക്കിങ് പ്രസിഡൻറ് അസൈനാർ ഒബയാർ, വൈസ് പ്രസിഡൻറ് ഹബീബുറഹ്മാൻ, ജോ.സെക്രട്ടറിമാരായ ശിഹാബ് കരുവാരക്കുണ്ട്, ഷമീർ കല്ലിങ്ങൽ, മീഡിയ കൺവീനർ റിയാസ് വണ്ടൂർ, സ്പോർട്സ് കൺവീനർ ബിന്ന്യാമിൻ ബിൽറു, ആർട്സ് കൺവീനർ സുനിൽ ബാബു എടവണ്ണ, ക്ഷേമകാര്യ കൺവീനർ അൻവർ സാദത്ത്, നിർവാഹക സമിതി അംഗങ്ങളായ സമീർ മാളിയേക്കൽ, നാസര്‍ വലിയകത്ത്, ശിഹാബ് കാരേക്കാട്, വനിതവിഭാഗം ജനറൽ സെക്രട്ടറി ലീനാ ജാനിഷ്, വൈസ് പ്രസിഡൻറ് നമീറ സമീർ, ട്രഷറർ ഷെബി മൻസൂർ, അംജത് അഗാവൊ, സനു മാവേലിക്കര, സാക്കിർ എമാൽകൊ, ദീപു ബി.എൻ.ബി, അലി കറിപോട്ട്, ബിനോയ് നൂറ കാർഗോ, അൽമദീന പ്രതിനിധികളായ ഫാറൂഖ് കോവൽ, ഖാലിദ്, വെള്ളിയോട്, ഇസ്മ മെഡിക്കൽ സെൻറർ എം.ഡി വി.എം. അഷ്റഫ്, ലത്തീഫ് തലാപ്പിൽ സ്പീഡ് പ്രിൻറ് എന്നിവർ സംസാരിച്ചു.
വിഭിന്നശേഷിക്കാരുടെ ശാക്തീകരണം ലക്ഷ്യംവെച്ച് മുച്ചക്ര വാഹനത്തിൽ ലോകം ചുറ്റുന്ന ബിഹാർ സ്വദേശി മുഹമ്മദ് ഹസൻ ഇമാമിന് ചടങ്ങിൽ സ്വീകരണം നൽകി. അൻസാർ ക്രിസ്റ്റല്‍ ഉപഹാരം നൽകി.
സാംസ്കാരിക സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സഫീർ തലാപ്പിൽ സ്വാഗതവും ട്രഷറർ ഉമറലി അക്ബർ നന്ദിയും പറഞ്ഞു. റിയാദ് ടാക്കീസ് കോഓഡിനേറ്റർ ഷൈജു പച്ച, എൽദോ വയനാട്, സജീർ സമദ് എന്നിവരുടെ നേതൃത്വത്തിൽ പാട്ടുമാലയും ചിലങ്ക അംഗങ്ങളുടെ കൈകൊട്ടി കളിയും അരങ്ങേറി.
മുതിർന്നവർക്കും കുട്ടികൾക്കുമായി നടത്തിയ ക്വിസ് മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ മജീദ് പതിനാറുങ്ങൽ, ജിത്തു സോണ ഗോൾഡ്, ഷമീർ അൽഷാമിൽ തുടങ്ങിയവർ വിതരണം ചെയ്തു.
അബ്ദുൽ കരീം, മുഹമ്മദ് നവാർ, മുക്താർ പൊന്നാനി, മജീദ് ചോല, ജാനിസ് പാലേമാട്, സാജിർ കാളികാവ്, നിസാം നാട്ടുകല്ലിങ്ങൽ, അമീർ പട്ടണത്ത്, അബൂബക്കർ മഞ്ചേരി, ഷാഹിൻ പള്ളിശ്ശേരി, ജമീദ് വല്ലാഞ്ചിറ, സക്കീർ ഹുസൈൻ, ഉസ്മാൻ മഞ്ചേരി തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.