ജുബൈൽ: 'കോവിഡിെൻറ ആലസ്യത്തിൽ നിന്നും ഉണർവിെൻറ മൈതാനത്തേക്ക്' എന്ന സന്ദേശം ഉയർത്തി ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി നടത്തുന്ന വിൻറർ ഫെസ്റ്റി 2020െൻറ ഭാഗമായി ജുബൈൽ ബ്ലോക്ക് കമ്മിറ്റി ഫുട്ബാൾ ടൂർണമെൻറ് സംഘടിപ്പിച്ചു.
വിവിധ ബ്രാഞ്ചുകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട കളിക്കാരെ അണിനിരത്തിയാണ് മത്സരങ്ങൾ നടന്നത്. ഖാലിദിയ, ജബൽ, അറൈഫി, പോർട്ട്, ഫനാതീർ, സിറ്റി എന്നീ ആറ് ടീമുകളാണു മാറ്റുരച്ചത്.
ഫോറം ജനറൽ സെക്രട്ടറി സഇൗദ് ആലപ്പുഴ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു. അറൈഫി, ഫനാതീർ ബ്രാഞ്ചുകൾ ഫൈനൽ മത്സരങ്ങളിലേക്ക് യോഗ്യത നേടുകയും ഫൈനൽ മത്സരത്തിൽ ഫനാതീർ ബ്രാഞ്ച് ജേതാക്കളാവുകയും ചെയ്തു. വിജയികൾക്കുള്ള ട്രോഫി ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം കുഞ്ഞിക്കോയ താനൂർ സമ്മാനിച്ചു.
ടൂർണമെൻറിലെ മികച്ച കളിക്കാരനുള്ള ട്രോഫി ഫൗസാൻ മഞ്ചേരി ഏറ്റുവാങ്ങി. അജീബ് കോതമംഗലം, ഇസ്മാഇൗൽ വയനാട്, സജീദ് പാങ്ങോട്, ഫവാസ് മഞ്ചേരി, സുഹൈൽ പാങ്ങോട്, ഉമർ മൗലവി, ഷാക്കിർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.