റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) സൗദി നാഷനൽ കൗൺസിലിെൻറ ആഭിമുഖ്യത്തിൽ ഓണാഘോഷവും സൗദി ദേശീയദിനാഘോഷവും സംഘടിപ്പിച്ചു. റിയാദ്, ജിദ്ദ, ദമ്മാം, അൽഖർജ് തുടങ്ങിയ യൂനിറ്റ് കൗൺസിലുകളുടെ സഹകരണത്തോടെ വെർച്വലായാണ് ആഘോഷം സംഘടിപ്പിച്ചത്. രക്ഷാധികാരി കൂടിയായ മുനവ്വറലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗദി നാഷനൽ കൗൺസിൽ പ്രസിഡൻറ് നസീർ വാവാകുഞ്ഞ് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ പ്രവാസി വെൽഫയർ കോഒാഡിനേറ്റർ ശിഹാബ് കൊട്ടുകാട് ആമുഖ പ്രഭാഷണം നടത്തി.
ഗ്ലോബൽ ചെയർമാൻ പ്രിൻസ് പള്ളിക്കുന്നേൽ, പ്രശസ്ത പിന്നണി ഗായിക ദലീമ, ഗ്ലോബൽ കോഒാഡിനേറ്റർ ഡോ. ജെ. രത്നകുമാർ, ഗ്ലോബൽ സെക്രട്ടറി പൗലോസ് തേപാല, തോമസ് വൈദ്യൻ, ഡൊമിനിക് സാവിയോ റിയാദ്, അബ്ദുറഹ്മാൻ ഖർജ്, വിലാസ് കുറുപ്പ് ജിദ്ദ, നിതിൻ കണ്ടംബേത്ത് ദമ്മാം തുടങ്ങിയവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി കൺവീനർ രാജൻ കാരിച്ചാലിെൻറ നേതൃത്വത്തിൽ യൂനിറ്റ് കൗൺസിലുകളിലെ കലാകാരന്മാർ ഓണം, ദേശീയദിനം എന്നിവ മുൻനിർത്തിയുള്ള വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിെൻറയും ദമ്മാമിൽ വാഹനാപകടത്തിൽ മരിച്ച മലയാളി ചെറുപ്പക്കാരായ അൻസിഫ്, സനദ്, ഷഫീഖ് എന്നിവരുടെ വിയോഗത്തിലും കോവിഡ് ബാധിച്ച് മരിച്ച ലോകത്തെമ്പാടുമുള്ള മലയാളികളുടെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. സാദിഖ് അയ്യാലിൽ, ഷംനാസ് അയ്യൂബ്, കനകലാൽ, വിലാസ് കുറുപ്പ്, നിതിൻ കണ്ടംബേത്ത്, മുഹമ്മദ് ഹനീൻ എന്നിവർ നേതൃത്വം നൽകി. ബെൽഡ ബെൻതോമസ് ആയിരുന്നു അവതാരിക. ജനറൽ സെക്രട്ടറി ഷബീർ ആക്കോട് സ്വാഗതവും ട്രഷറർ സജു മത്തായി തെങ്ങുവിളയിൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.