ശ​ഹ​ദ്​ വ​ജീ​ഹ്​ മു​ൻ​ഷി മ​ത​കാ​ര്യ​ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സി​നൊ​പ്പം​

മതകാര്യ വകുപ്പിൽ മാധ്യമവിഭാഗം മേധാവിയായി വനിത

ജി​ദ്ദ: സൗ​ദി മ​ത​കാ​ര്യ​വ​കു​പ്പ്​ മ​ക്ക മേ​ഖ​ല ബ്രാ​ഞ്ച്​ ഓ​ഫി​സി​​ലെ മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി​യും വ​ക്താ​വു​മാ​യി ശ​ഹ​ദ്​ വ​ജീ​അ്​ മു​ൻ​ഷി എ​ന്ന വ​നി​ത​യെ നി​യോ​ഗി​ച്ചു. മ​ക്ക​യി​ൽ ന​ട​ത്തി​യ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ മ​ത​കാ​ര്യ​ മ​ന്ത്രി ഡോ. ​അ​ബ്​​ദു​ൽ ല​ത്തീ​ഫ്​ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സാ​ണ്​ നി​യ​മ​നം പ്ര​ഖ്യാ​പി​ച്ച​ത്​. മ​ന്ത്രാ​ല​യ​ത്തി​​ന്റെ ശാ​ഖ​യി​ൽ മ​ന്ത്രി​യു​ടെ സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ശ​ഹ​ദ് വി​ഡി​യോ പ്ര​ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു. ഇ​തു​ക​ണ്ട​ മ​ന്ത്രി ശ​ഹ​ദി​നോ​ട്​ അ​വ​രു​ടെ സ്പെ​ഷ​ലൈ​സേ​ഷ​നെ​ക്കു​റി​ച്ചും ജോ​ലി ചെ​യ്യു​ന്ന വ​കു​പ്പി​നെ​ക്കു​റി​ച്ചും ചോ​ദി​ച്ചു.

തു​ട​ർ​ന്ന്​ മ​ന്ത്രാ​ല​യ​ത്തി​ന്റെ ശാ​ഖ​യി​ലെ മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി​യാ​യി നേ​രി​ട്ട് ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ​ഇ​തോ​ടെ മേ​ഖ​ല മ​ത​കാ​ര്യ ഓ​ഫി​സി​ൽ മാ​ധ്യ​മ​വി​ഭാ​ഗം ത​ല​വ​നും വ​ക്താ​വു​മെ​ന്ന സ്ഥാ​നം​വ​ഹി​ക്കു​ന്ന ആ​ദ്യ വ​നി​ത​യാ​യി​രി​ക്കു​ക​യാ​ണ്​ ശ​ഹ​ദ് മു​ൻ​ഷി. മ​ത​കാ​ര്യ ഓ​ഫി​സ്​ മാ​ധ്യ​മ​വി​ഭാ​ഗം മേ​ധാ​വി​യാ​ക്കി​യ​തി​ൽ ശ​ഹ​ദ്​ മു​ൻ​ഷി മ​ത​കാ​ര്യ മ​ന്ത്രി​ക്ക്​ ന​ന്ദി പ്ര​ക​ടി​പ്പി​ച്ചു. മാ​സ്​ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ ഉ​മ്മു​ൽ​ഖു​റാ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ​നി​ന്നാ​ണ്​ ശ​ഹ​ദ്​ ബാ​ച്‍ല​ർ ബി​രു​ദം നേ​ടി​യ​ത്.

Tags:    
News Summary - shahad wajeeh munshi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.