ജിദ്ദ: വനിതാവത്കരണം പൂർത്തിയാക്കാത്ത കടകള്‍ക്കെതിരെ സൗദിയിൽ നിയമ നടപടി കര്‍ശനമാക്കി. പദ്ധതിയുടെ മൂന്നാം ഘട്ടം പ്രാബല്യത്തിലായതോടെ നടത്തിയ റെയ്ഡുകളിൽ 5000 ഒാളംകേസുകള്‍ രജിസ്റ്റർ ചെയ്തു. വനിതാവത്കരണം 72 ശതമാനമാണ് സൗദിയില്‍ പൂര്‍ത്തിയായത് എന്ന്
തൊഴില്‍ സാമൂഹ്യ വികസന മന്ത്രി ഖാലിദ് അബല്‍ ഖൈൽ അറിയിച്ചു.
നവംബറിലാണ് വനിതാവത്കരണം പ്രാബല്യത്തിലായത്. അന്നു മുതലാരംഭിച്ച പരിശോധന ഒരുമാസം പിന്നിട്ടു. ഇതുവരെ 4730 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. സ്വദേശികൾക്ക് നീക്കി വെച്ച തസ്തികയില്‍ വിദേശികളെ നിയമിച്ചതാണ് ഇതിലെ 1101 കേസുകള്‍. വനിത ജോലികളില്‍ പുരുഷന്മാരെ വെച്ചതിന് 3226 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 4696 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. മക്ക പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നിയമ ലംഘനം കണ്ടെത്തിയത്. 1905 കേസുകൾ മക്കയിൽ രജിസ്റ്റര്‍ ചെയ്തു. പതിനാറായിരത്തിലേറെ സ്ഥാപനങ്ങളിൽ ഇതിനകം വനിതാവത്കരണം പൂര്‍ത്തിയായി. മൂന്നാം ഘട്ടം പൂര്‍ത്തിയാകാനുളളത് 28 ശതമാനം മാത്രമാണ്. നടപടിക്രമങ്ങള്‍ പൂർത്തിയാക്കാനുള്ളത് 6300 സ്ഥാപനങ്ങളാണ്. മൊബൈല്‍ ഓഫീസുകൾ ഒരുക്കിയാണ് പരിശോധന. റിയാദില്‍ 184 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസ് നല്‍കി. 13 പേരെ അറസ്റ്റു ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.