ലോകകപ്പ് ഫുട്ബാൾ യോഗ്യതാമത്സരം: സൗദി - ജപ്പാൻ മത്സരം ഇന്ന് രാത്രി 8.30ന് ജിദ്ദയിൽ


ജിദ്ദ: ലോകകപ്പ് ഫുട്‌ബാളിെൻറ ഏഷ്യന്‍ യോഗ്യതാ മത്സരങ്ങളുടെ അവസാന റൗണ്ടില്‍ ഇന്ന് വ്യാഴാഴ്ച സൗദി അറേബ്യ, ജപ്പാനുമായി ഏറ്റുമുട്ടും. രാത്രി എട്ടരക്ക് ജിദ്ദ കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തിലാണ് മത്സരം. 15 റിയാൽ മുതലുള്ള ടിക്കറ്റുകൾ ഇന്നലെ തന്നെ വിറ്റ് കഴിഞ്ഞിരുന്നു. ഇനി ഏതാനും ഫാമിലി ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ഗ്രൗണ്ടിലേക്ക് പ്രവേശനമില്ല. ഗ്യാലറിയിൽ 100 ശതമാനം കാണികളെ പ്രവേശിപ്പിക്കുന്നുണ്ട്. മലയാളികൾ ഉൾപ്പെടെ നിരവധി പേർ ഇതിനകം ടിക്കറ്റ് എടുത്ത് കളി കാണാനുള്ള കാത്തിരിപ്പിലാണ്.

ഗ്രൂപ്പ് എ-യിലെ ഒന്നാം സ്ഥാനക്കാരായ ഇറാന്‍ ദുബായില്‍ യു.എ.ഇയുമായി മാറ്റുരക്കും. ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാരായ ഓസ്‌ട്രേലിയക്ക് ഇന്ന് ഒമാനുമായാണ് പോരാട്ടം. 

ഗ്രൂപ്പ് ബി-യില്‍ രണ്ടു ജയങ്ങളുമായി സൗദിയും ഓസ്‌ട്രേലിയയും ഒന്നാം സ്ഥാനം പങ്കിടുകയാണ്. ഒരു ജയവും ഒരു തോല്‍വിയുമായി ജപ്പാന്‍ നാലാം സ്ഥാനത്താണ്. മൂന്നിലൊരു ടീമിന് ലോകകപ്പ് ബെര്‍ത്ത് നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്നിരിക്കെ ഇനിയുള്ള പോരാട്ടങ്ങള്‍ക്ക് വാശിയേറും. സൗദിയുടെ രണ്ട് മത്സരങ്ങളും സ്വന്തം മണ്ണിലാണ്. ഇന്ന് ജപ്പാനെതിരെയും 12 ന് ചൈനക്കെതിരെയുമാണ് സൗദിയുടെ മത്സരങ്ങൾ.

Tags:    
News Summary - World Cup qualifier: Saudi-Japan match tonight at 8.30 in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.