മെ​ക് 7 റി​യാ​ദ്​ ഘ​ട​കം ലോ​കാ​രോ​ഗ്യ ദി​നാ​ഘോ​ഷം

മെ​ക് 7 റി​യാ​ദ്​ ഘ​ട​കം ലോ​കാ​രോ​ഗ്യ ദി​നാ​ഘോ​ഷ​ത്തി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

മെ​ക് 7 റി​യാ​ദ്​ ഘ​ട​കം ലോ​കാ​രോ​ഗ്യ ദി​നാ​ഘോ​ഷം

റി​യാ​ദ്: മെ​ക് 7 റി​യാ​ദ്​ ഹെ​ഡ് ക്വാ​ർ​ട്ടേ​ഴ്‌​സ് ക്യാ​മ്പി​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ പ​തി​വ് എ​ക്സ​ർ​സൈ​സി​ന്​ ശേ​ഷം ലോ​ക ആ​രോ​ഗ്യ​ദി​നാ​ചാ​ര​ണ​ത്തി​​ന്റെ ഭാ​ഗ​മാ​യി ആ​രോ​ഗ്യ​ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്സ്‌ സം​ഘ​ടി​പ്പി​ച്ചു. മെ​ക് 7 ഫൗ​ണ്ട​ർ ക്യാ​പ്റ്റ​ൻ സ​ലാ​ഹു​ദ്ദീ​​ന്റെ​യും അം​ബാ​സ​ഡ​ർ അ​റ​ക്ക​ൽ ബാ​വ​യു​ടെ​യും നി​ർ​ദേ​ശം പാ​ലി​ച്ചു റി​യാ​ദി​ൽ അ​തി​രാ​വി​ലെ ത​ന്നെ ആ​ഘോ​ഷ ച​ട​ങ്ങ്​ അ​ൽ റ​യാ​ൻ ആ​ശു​പ​ത്രി​യി​ലെ ഡോ. ​സ​ന്തോ​ഷ്‌ പ്രേം ​വി​ൻ​ഫ്ര​ഡ്‌ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു.

കു​ടും​ബ​ത്തി​ലെ അ​മ്മ​മാ​രു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഊ​ന്ന​ൽ കൊ​ടു​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചു. പ്ര​വ​ർ​ത്ത​ക​ർ​ക്ക് സ്റ്റാ​ൻ​ലി ജോ​സ് ലോ​കാ​രോ​ഗ്യ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ ജേ​താ​വ്​ ശി​ഹാ​ബ് കൊ​ട്ടു​കാ​ട് ലോ​കാ​രോ​ഗ്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി. ജീ​വി​ത​ശൈ​ലി രോ​ഗ​ങ്ങ​ളെ ചെ​റു​ത്തു​തോ​ൽ​പി​ക്കു​ന്ന മെ​ക്​ 7ന്റെ ​ചി​ട്ട​യാ​യ ആ​രോ​ഗ്യ​സം​സ്കാ​ര​ത്തെ അ​ഭി​ന​ന്ദി​ച്ചു. ഇ​സ്മാ​ഈ​ൽ ക​ണ്ണൂ​ർ, അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, പി.​ടി.​എ. ഖാ​ദ​ർ, നൂ​റു​ദ്ദീ​ൻ പൊ​ന്നാ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റി​യാ​ദ് ചീ​ഫ് കോ​ഓ​ഡി​നേ​റ്റ​ർ സ്റ്റാ​ൻ​ലി ജോ​സ് സ്വാ​ഗ​ത​വും മ​ല​സ് ഏ​രി​യ കോ​ഓ​ഡി​നേ​റ്റ​ർ അ​ഖി​നാ​സ് ക​രു​നാ​ഗ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു.

പ​രി​പാ​ടി​ക​ൾ​ക്ക് അ​ഫ്സ​ർ അ​ലി, മെ​ഷ്ഫ​ർ ടാം​ട്ട​ൻ, ഹം​സ, അ​സീ​സ്, റ​സാ​ഖ്, അ​ലി സി​ദ്ദി​ഖ്, ഹ​മീ​ദ്, ആ​ഷി​ക് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - World Health Day Celebration on May 7, Riyadh saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.