യാംബു: പ്രബോധന പ്രവർത്തന മേഖലയിൽ യോജിച്ച പ്രവർത്തനങ്ങൾ ഉണ്ടാവണമെന്നും സമൂഹത്തിെൻറ നന്മക്കും പുരോഗതിക്കും വേണ്ടി പ്രവർത്തിക്കാൻ എല്ലാ വിശ്വാസികളും തയാറാവണമെന്നും യാംബു ജാലിയാത്ത് മേധാവി ഇബ്രാഹീം അബ്ദുല്ല അൽ ദുബൈസി പറഞ്ഞു. ദഅ്വ സെൻററിൽ യാംബു ഇന്ത്യൻ ഇസ്ലാഹി സെൻററും ടൗൺ ജാലിയാത്തും സംയുക്തമായി പുനരാരംഭിച്ച പഠന ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യാംബു ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് അബ്ദുറഷീദ് വേങ്ങര അധ്യക്ഷത വഹിച്ചു.
നാഷനൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ മേഴത്തൂർ, യാംബു ജനറൽ സെക്രട്ടറി നിയാസ് പുത്തൂർ, 'ഗൾഫ് മധ്യമം' യാംബു ലേഖകൻ അനീസുദ്ദീൻ ചെറുകുളമ്പ്, ഫമീർ വയലിൽ, ബഷീർ പൂളപ്പൊയിൽ, ഷമീർ സുലൈമാൻ മൂവാറ്റുപുഴ, ഉമറുൽ ഫാറൂഖ് കൊണ്ടേത്ത് എന്നിവർ സംസാരിച്ചു. ഹാഫിസ് റഹ്മാൻ മദനി സമാപന പ്രസംഗം നടത്തി. ഹർഷദ് പുളിക്കൽ സ്വാഗതവും അബ്ദുന്നാസർ നന്ദിയും പറഞ്ഞു.
ബി.എം. നാസർ കരുനാഗപ്പള്ളി, അലി വെള്ളക്കാട്ടിൽ, അബ്ദുൽ അസീസ് കാവുമ്പുറം എന്നിവർ നേതൃത്വം നൽകി. കോവിഡ് പ്രതിസന്ധി മൂലം മാസങ്ങളായി മുടങ്ങിയിരുന്ന വെള്ളിയാഴ്ച ജുമുഅ നമസ്കാര ശേഷം നടന്നുവരാറുണ്ടായിരുന്ന പഠന ക്ലാസാണ് കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് വീണ്ടും ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.