അവധിക്കുപോയ പ്രവാസി മൂന്നാറിൽ ഹൃദയാഘാതം മൂലം മരിച്ചു

റിയാദ്: അവധിക്ക്​ റിയാദിൽനിന്ന്​ നാട്ടിലെത്തിയ മലയാളി ഹൃദയാഘാതം മൂലം നിര്യാതനായി. റിയാദ്​ ബദീഅയിൽ ബിസിനസ് നടത്തിയിരുന്ന കൊല്ലം ഓയൂർ സ്വദേശി സജ്ജാദ് (45) ആണ് വിനോദയാത്രക്ക് മൂന്നാറിലെത്തിയപ്പോൾ മരിച്ചത്​. സുഹൃത്തുക്കൾക്കൊപ്പം മൂന്നാറിലെത്തിയ അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

റിയാദിൽ മുസാഹ്​മിയ, സുലൈ, ബദീഅ ഭാഗങ്ങളിൽ നിരവധി ബിസിനസ് സംരംഭങ്ങൾ സജ്ജാദ് നടത്തിയിട്ടുണ്ട്. ഒരു മാസം മുമ്പാണ് അവധിക്കുപോയത്. നാട്ടിലും റിയാദിലും സാമൂഹിക പ്രവർത്തന രംഗത്തും സജീവമായ സജ്ജാദ്​ റിയാദ് നവോദയ കലാസാംസ്​കാരിക വേദി മുൻ കേന്ദ്രകമ്മിറ്റി അംഗമായിരുന്നു.

ഓയൂർ പയ്യക്കോട് പ്ലാവില വീട്ടിൽ പരേതനായ മുഹമ്മദ് ഉസ്മാന്റെ മകനാണ്. പരേതയായ സൈനബയാണ് മാതാവ്. ഭാര്യ: സുബി. മക്കൾ: വിദ്യാർഥികളായ ആസിഫ്, അൻസിഫ്, അംന. സഹോദരങ്ങൾ: സിദ്ദീഖ്, സലീന, ബുഷ്‌റ.

Tags:    
News Summary - Young business man dies of heart attack in Munnar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.