എക്സ്​പോയിലെ ഇന്ത്യൻ പവിലിയനിൽ നടന്ന സ്റ്റാർട്ടപ്​ സംബന്ധിച്ച യോഗം

ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് 1,121 കോടിയുടെ ഫണ്ട്

ദുബൈ: ഇന്ത്യയിലേക്ക് സ്റ്റാർട്ടപ് നിക്ഷേപം ആകർഷിക്കാൻ ദുബൈ എക്സ്പോയിൽ 1,121 കോടി രൂപയുടെ ഫണ്ട് പ്രഖ്യാപിച്ചു. ഇന്ത്യയിലെ ചേംബർ ഓഫ് കോമേഴ്സുകളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ആൻഡ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഇന്ത്യൻ ഏഞ്ചൽ നെറ്റ് വർക്ക്, സ്റ്റാർട്ടപ്​ ഫണ്ടിങ് കമ്പനിയായ ടർബോ സ്റ്റാർട്ട്, പ്രൊഫഷനൽ സർവിസ് സ്ഥാപനമായ എം.സി.എ എന്നിവയാണ് ദുബൈ എക്സ്പോയിലെ ഇന്ത്യൻ പവിലിയനിൽ സ്റ്റാർട്ട്പ് ഫണ്ട് സംബന്ധിച്ച കരാറിൽ ഒപ്പിവെച്ചത്.

യു.എസ്, സിംഗപ്പൂർ, യു.എ.ഇ എന്നിവിടങ്ങളിൽനിന്ന് സ്റ്റാർട്ടപ് സംരംഭങ്ങളെ ഇന്ത്യയിലേക്ക് ആകർഷിക്കാനാണ് ഫണ്ട് ലക്ഷ്യമിടുന്നതെന്ന് ഇന്ത്യൻ ഏഞ്ചൽ നെറ്റ്​വർക്ക് ചെയർമാൻ സൗരഭ് ശ്രീവാസ്തവ പറഞ്ഞു. വിവിധ രാജ്യങ്ങളിലെ സ്റ്റാർട്ടപ്പുകൾക്ക് വളരാൻ അനുയോജ്യമായി ഇന്ത്യ മാറുമെന്നാണ് പ്രതീക്ഷയെന്ന് ദുബൈയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഡോ. അമൻപുരി പറഞ്ഞു.

Tags:    
News Summary - 1,121 crore fund for Indian startups

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.