അ​ബൂ​ദ​ബി​യി​ല്‍ വി​സ മെ​ഡി​ക്ക​ല്‍ ടെ​സ്റ്റി​ന്​ 12 കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ല്‍ വി​സ ആ​വ​ശ്യാ​ര്‍ഥ​മു​ള്ള മെ​ഡി​ക്ക​ല്‍ ടെ​സ്റ്റി​നു​വേ​ണ്ടി 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ക്കൂ​ടി സൗ​ക​ര്യം. വി​സ എ​ടു​ക്കു​ന്ന​തി​നും പു​തു​ക്കു​ന്ന​തി​നു​മു​ള്ള മെ​ഡി​ക്ക​ല്‍ പ​രി​ശോ​ധ​നാ​സം​വി​ധാ​നം വ​ര്‍ധി​പ്പി​ച്ച​താ​യും ഇ​ത് ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും പൊ​തു ആ​രോ​ഗ്യ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ല്‍നു​ഖ്ബ സെ​ന്‍റ​ര്‍ ഖാ​ലി​ദി​യ, ദി ​ടോ​പ് പ്ര​സ്റ്റീ​ജ് സെ​ന്‍റ​ര്‍ മു​സ​ഫ, ബ​നി​യാ​സ് സെ​ന്‍റ​ര്‍, യൂ​നി​യ​ന്‍ ഏ​വി​യേ​ഷ​ന്‍ എം​പ്ലോ​യീ​സ് സെ​ന്‍റ​ര്‍, മു​ഷ്‌​രി​ഫ് മാ​ള്‍ സെ​ന്‍റ​ര്‍, അ​ല്‍വ​ഹ്ദ മാ​ള്‍ സെ​ന്‍റ​ര്‍, മു​സ​ഫ സെ​ന്‍റ​ര്‍, അ​ല്‍ ഷ​ഹാ​മ സെ​ന്‍റ​ര്‍. ക്യാ​പി​റ്റ​ല്‍ ഹെ​ല്‍ത്ത്, മു​ബാ​ദ​ല ഹെ​ല്‍ത്ത്, അ​ല്‍റീം ആ​ശു​പ​ത്രി എ​ന്നി​വ​യാ​ണ് പു​തി​യ പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ള്‍. പ​രി​ശോ​ധ​നാ​ഫ​ലം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ നോ​ര്‍മ​ല്‍, റാ​പ്പി​ഡ്, സ്‌​പെ​ഷ​ല്‍ എ​ന്നി​ങ്ങ​നെ മൂ​ന്ന് കാ​റ്റ​ഗ​റി​ക​ളി​ലാ​യും പ​രി​ശോ​ധ​ന ല​ഭി​ക്കും.

നോ​ര്‍മ​ല്‍ ടെ​സ്റ്റി​ന് 250 ദി​ര്‍ഹ​മും റാ​പ്പി​ഡ് ടെ​സ്റ്റി​ന് 350ഉം 24 ​മ​ണി​ക്കൂ​റി​ന​കം ഫ​ലം ല​ഭി​ക്കു​ന്ന സ്‌​പെ​ഷ​ല്‍ ടെ​സ്റ്റി​ന് 500 ദി​ര്‍ഹ​വു​മാ​ണ് ഫീ​സ്. സ്ത്രീ​ക​ള്‍ ഗ​ര്‍ഭി​ണി​യാ​ണോ എ​ന്ന​റി​യാ​നു​ള്ള പ​രി​ശോ​ധ​ന​ക്ക് 50 ദി​ര്‍ഹം വേ​റെ​യും ന​ല്‍ക​ണം. ഒ​മ്പ​ത്​ പൊ​തു ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളി​ലും മൂ​ന്നു സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ലും പ​രി​ശോ​ധി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്ന് അ​ബൂ​ദ​ബി ആ​രോ​ഗ്യ​സേ​വ​ന വി​ഭാ​ഗ​മാ​യ ‘സേ​ഹ’ അ​റി​യി​ച്ചു. പാ​സ്‌​പോ​ര്‍ട്ട്, എ​മി​റേ​റ്റ്‌​സ് ഐ​ഡി എ​ന്നി​വ​യു​ടെ കോ​പ്പി​യും ഏ​തെ​ങ്കി​ലും ഒ​രെ​ണ്ണ​ത്തി​ന്‍റെ ഒ​റി​ജി​ന​ലും പ​രി​ശോ​ധ​നാ​വേ​ള​യി​ല്‍ ഹാ​ജ​രാ​ക്ക​ണം. വി​സ/​എ​ന്‍ട്രി വി​സ കോ​പ്പി, ര​ണ്ടു ഫോ​ട്ടോ, മ​റ്റ് എ​മി​റേ​റ്റു​ക​ളി​ലെ വി​സ​ക്കാ​രാ​ണെ​ങ്കി​ല്‍ ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി എ​ന്നി​വ​യും ക​രു​ത​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ക്ക് സേ​ഹ 800 500, മു​ബാ​ദ​ല 02 3111111, അ​ല്‍റീം 800 7444 ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ട​ണം.

Tags:    
News Summary - 12 more centers for visa medical test in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.