ദുബൈ: മുഹമ്മദ് ബിൻ റാശിദ് ഹൗസിങ് എസ്റ്റാബ്ലിഷ്മെന്റിന് കീഴിൽ നഗരത്തിലെ അൽ വർഖ -4 മേഖലയിൽ 136 വില്ലകളുടെ നിർമാണം പൂർത്തിയായി. ആകെ 7,28,510 ചതുരശ്ര അടി പ്രദേശത്താണ് ഇത്രയും വീടുകൾ നിർമിച്ചത്. വില്ലകൾ അവകാശപ്പെട്ട പൗരന്മാർക്ക് നൽകുന്നതിനുള്ള നടപടികൾ അധികൃതർ ആരംഭിച്ചതായും അറിയിച്ചു.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നിർദേശപ്രകാരം പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആധുനിക പാർപ്പിട യൂനിറ്റുകൾ നിർമിച്ചത്. ദുബൈ 2040 അർബൻ പ്ലാനിന്റെ അടിസ്ഥാനത്തിൽ നിർമിച്ച പദ്ധതി ഏറ്റവും ഉയർന്ന നഗരാസൂത്രണ മാനദണ്ഡങ്ങൾ പാലിച്ചാണ് പൂർത്തിയാക്കിയത്.
കഴിഞ്ഞ വർഷം തുടക്കത്തിലാണ് പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചത്. ഓരോ വില്ലയും ബാഹ്യമായ രൂപകൽപനയിൽ വ്യത്യാസപ്പെട്ടാണുള്ളത്. അതോടൊപ്പം എല്ലാത്തിനും രണ്ട് നിലകളുമുണ്ട്. താഴത്തെ നിലയിൽ ഒരു ഫാമിലി ഹാൾ, അടുക്കള, വേലക്കാരിയുടെ മുറി, അലക്ക് മുറി, അതിഥി മുറി എന്നിവ ഉൾപ്പെടും. ഒന്നാം നിലയിൽ നാല് കിടപ്പുമുറികളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.