അജ്മാനിലെ മത്സ്യത്തൊഴിലാളി ക്ഷേമത്തിന്​ 20 ലക്ഷം ദിർഹം

അജ്മാന്‍: പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിന്​ 20 ലക്ഷം ദിര്‍ഹം ധനസഹായം പ്രഖ്യാപിച്ചു.അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടിവ്‌ കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് അമ്മാര്‍ ബിന്‍ ഹുമൈദ് അല്‍ നുഐമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ്‌ തീരുമാനം.

ബലി പെരുന്നാള്‍ ആഘോഷത്തി​െൻറ ഭാഗമായാണ് നടപടി. മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടുന്ന സ്വദേശികളെ പ്രോത്സാഹിപ്പിക്കാനും അവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനും ജീവിത പ്രതിബന്ധങ്ങൾ നേരിടാനുമാണ് ഭരണാധികാരിയുടെ ആനുകൂല്യം.

കൂടുതല്‍ സ്വദേശികളെ തൊഴില്‍ രംഗത്തേക്ക് ആകര്‍ഷിക്കാനും അവരുടെ കുടുംബങ്ങള്‍ക്ക് പിന്തുണയും തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായാണ് ധനസഹായം പ്രഖ്യാപിക്കുന്നതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. എമിറേറ്റിലെ അംഗീകൃത മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും ആനുകൂല്യം ലഭിക്കുകയെന്ന് അജ്മാന്‍ മത്സ്യത്തൊഴിലാളി അസോസിയേഷന്‍ ചെയര്‍മാന്‍ അഹമദ് ഇബ്രാഹീം റാഷിദ് അല്‍ ഗംലാസി പറഞ്ഞു.

Tags:    
News Summary - 20 lakh dirhams for the welfare of fishermen in Ajman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.