അല്‍ഐന്‍: സാഹസികത ആഗ്രഹിക്കുന്നവരുടെയെല്ലാം ആഗ്രഹമായ ആഫ്രിക്കന്‍ സഫാരിക്ക് അല്‍ഐന്‍ സൂവില്‍ തുടക്കമായി. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത സഫാരിക്കാണ് ബുധനാഴ്ച സൂവില്‍ തുടക്കം കുറിച്ചത്. 400ലേറെ മൃഗങ്ങളെയാണ് സ്വാഭാവിക വന്യ ജീവി സാഹചര്യങ്ങളില്‍ സഫാരി പാര്‍ക്കില്‍ ഒരുക്കിയിരിക്കുന്നത്. പ്രകൃതി ദത്തമായ സാഹചര്യങ്ങളില്‍ വന്യ മൃഗങ്ങള്‍ ജീവിക്കുന്നത് അടുത്ത് കാണുന്നതിനാണ് അവസരമുള്ളത്. സിംഹം, ജിറാഫ്, ഒറിക്സ്, സീബ്ര തുടങ്ങിയവയെല്ലാം സ്വാഭാവിക സാഹചര്യങ്ങളില്‍ വളരെ അടുത്ത് കാണുന്നതിന് അവസരമുണ്ട്. അല്‍ഐന്‍ സൂവിന്‍െറ വിപുലീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച ശൈഖ് സായിദ് ഡെസര്‍ട്ട് ലേണിങ് സെന്‍ററും പ്രവര്‍ത്തനം ആരംഭിച്ചു. 45 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ നീളുന്ന യാത്രകളാണ് സഫാരിക്ക് ഒരുക്കിയിരിക്കുന്നത്. ട്രക്കില്‍ ഒരാള്‍ക്ക് യാത്ര ചെയ്യുന്നതിന് 200 ദിര്‍ഹമാണ് നിരക്ക്. ആറ് യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന നിസാന്‍ പട്രോള്‍ 1000 ദിര്‍ഹത്തിന് വാടകക്ക് നല്‍കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.