തുറസായ സ്ഥലങ്ങളില്‍ മലിനജലമൊഴുക്കിയ 103  കമ്പനികള്‍ക്ക് പിഴ

ഷാര്‍ജ: തുറസായ സ്ഥലങ്ങളില്‍ മലീനജലം തള്ളിയ 103 കമ്പനികള്‍ക്ക് നഗരസഭ അധികൃതര്‍ പിഴയിട്ടു. ഒരുലക്ഷം ദിര്‍ഹം വീതമാണ് പിഴയിട്ടത്. പരിസരത്താകെ ദുര്‍ഗന്ധം വമിക്കുന്നതുമായി ബന്ധപ്പെട്ട് കിട്ടിയ പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കമ്പനികളെ കൈയോടെ പിടികൂടി പിഴയിട്ടത്. 
വീടുകളില്‍ നിന്നും കമ്പനികളില്‍ നിന്നും മറ്റും ശേഖരിക്കുന്ന മലിന ജലം നിയമവിരുദ്ധമായി മരുഭൂമിയിലും മറ്റും തള്ളലായിരുന്നു കമ്പനികളുടെ രീതി. ഇതിനായി അനധികൃത പമ്പ് സെറ്റുകളാണ് ഇവര്‍ ഉപയോഗിച്ചിരുന്നതെന്ന് നഗരസഭയിലെ ഫീല്‍ഡ് പരിശോധന വിഭാഗം തലവന്‍ മുഹമദ് ആല്‍ കാബി പറഞ്ഞു.  മലിന ജലം സ്വികരിക്കുവാനായി നഗരസഭ ഏര്‍പ്പെടുത്തിയ ഭാഗത്ത് കാത്തുനില്‍ക്കാനുള്ള മടിയാണ് ഇത്തരം നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ കാരണമെന്ന് പരിശോധന വിഭാഗം ഡയറക്ടര്‍ ഇബ്രാഹിം ആല്‍ റയീസ് പറഞ്ഞു. 
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ദുര്‍ഗന്ധത്തിന് പുറമെ ഗുരുതരമായ പരിസ്ഥിതി മലിനികരണത്തിനും കാരണമാകുന്നു. മണ്ണിന്‍െറ ഘടനക്കും ഭൂഗര്‍ഭ ജലത്തിന്‍െറ മലിനീകരണത്തിനും ഇത്തരം പ്രവൃത്തികള്‍ കാരണമാകുന്നതായി നഗരസഭയിലെ ഉപഭോക്തൃ സേവന വിഭാഗം ഡയറക്ടര്‍ ഉമര്‍ ആല്‍ ശര്‍ജി പറഞ്ഞു. മലിനജലം തള്ളുന്നതിനായി വ്യവസായ മേഖല രണ്ടിന് പുറമെ സജ മേഖലയിലും പുതിയ കേന്ദ്രം തുറന്നതായി അദ്ദേഹം പറഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-13 05:17 GMT
access_time 2024-11-13 05:10 GMT