ദുബൈ: നഗരവീക്ഷണത്തിനായുള്ള ലോകത്തെ ഏറ്റവും വലിയ നിരീക്ഷണ വളയത്തിന്‍െറ നിര്‍മാണം ദുബൈയില്‍ പുരോഗമിക്കുന്നു. ജുമൈറ ബീച്ച് റെസിഡന്‍സ് തീരത്ത് നിര്‍മിക്കുന്ന ബ്ളൂവാട്ടര്‍ ദ്വീപിലാണ് ദുബൈയുടെ കണ്ണ് എന്ന് പേരിട്ട ഭീമന്‍ വളയം സ്ഥാപിക്കുന്നത്. ‘ഐന്‍ ദുബൈ’ അഥവാ ദുബൈയുടെ കണ്ണ് എന്ന് പേരിട്ട നിരീക്ഷണ വലയത്തിന്‍െറ അച്ചുതണ്ടും മറ്റും സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായതായി ബ്ളൂവാട്ടര്‍ ഐലന്‍റ് ഡെവലപര്‍മാരായ മിറാസ് അറിയിച്ചു.
6.25 വ്യാസമുണ്ട് അച്ചുതണ്ടിന്. 40 മീറ്ററായിരിക്കും വളയത്തിന്‍െറ മൊത്തം വ്യാസം. 1805 ടണ്‍ ഭാരമുള്ള വളയം മറ്റൊരിടത്ത് നിര്‍മിച്ച ശേഷം ദ്വീപില്‍ കൊണ്ടുന്ന് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. ആണവനിലയങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന ഉരുക്കുകൊണ്ടാണ് വളയത്തിന്‍െറ നിര്‍മാണം.
192 ആരങ്ങളുള്ള വളയം പുറമേ നിന്ന് നോക്കിയാല്‍ ഭീമന്‍ സൈക്കിള്‍ ചക്രം പോലെയാണ് തോന്നിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഐന്‍ ദുബൈ വലിയ ടൂറിസ്റ്റ് കേന്ദ്രമാകുമെന്നാണ് മിറാസ് അധികൃതര്‍ കണക്കുകൂട്ടുന്നത്. ലോകത്തെ ഏറ്റവും വലിയ ക്രെയിനുകള്‍ കൊണ്ടുവന്നാണ് ഭീമന്‍വളയം സ്ഥാപിച്ചത്.
ജയന്‍റ് വീലുകളിലെ പോലെ വളയത്തിലിരുന്ന് നഗരത്തിലെയും കടല്‍തീരത്തെയും കാഴ്ചകള്‍ ആസ്വദിക്കാം എന്നതാണ് ഐന്‍ ദുബൈയുടെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.