ദുബൈ: ഏപ്രില്‍ എട്ട്, ഒമ്പതു തീയതികളില്‍ ദുബൈ ഖിസൈസ് ബില്‍വ ഇന്ത്യന്‍ സ്കൂളില്‍ ‘ഗള്‍ഫ് മാധ്യമം’ ഒരുക്കുന്ന പ്രഥമ സമ്പൂര്‍ണ വിദ്യാഭ്യാസ-കരിയര്‍ മേളയായ ‘എജു കഫേ’യില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന് തിരക്കേറി. വൈവിധ്യവും പുതുമയും ഏറെയുള്ള പരിപാടി, വിദ്യാര്‍ഥികള്‍ക്കൊപ്പം രക്ഷിതാക്കള്‍ക്കും ഗുണകരമാകുന്ന രീതിയിലാണ് തയാറാക്കിയിരിക്കുന്നത്. കുടുംബസമേതം വന്ന് ഉല്ലാസകരമായ അന്തരീക്ഷത്തില്‍ അറിവും പഠന മാര്‍ഗങ്ങളും കണ്ടത്തൊവുന്ന രീതിയിലാണ് രണ്ടു ദിവസത്തെ പരിപാടി ഒരുക്കിയിരിക്കുന്നത്. രക്ഷിതാക്കള്‍ക്കായി പ്രത്യേക ക്ളാസുകളും കൗണ്‍സലിങ്ങുമുണ്ടാകും. കുട്ടികള്‍ക്കായി ബുദ്ധിപരമായ കളികളും വിനോദങ്ങളും മേളയോടനുബന്ധിച്ച് ഒരുക്കുന്നുണ്ട്.
വിവിധ സെഷനുകളില്‍ പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണരും പ്രചോദക പ്രഭാഷകരും കരിയര്‍ ഉപദേശകരും കൗണ്‍സലര്‍മാരും പങ്കെടുക്കും. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥനും കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് സെക്രട്ടറിയുമായ എ.പി.എം മുഹമ്മദ് ഹനീഷ്, അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ.അബ്ദുല്‍ കലാമിന്‍െറ ഡ്രൈവര്‍ സ്ഥാനത്ത് നിന്ന് കോളജ് പ്രഫസറായി വളര്‍ന്ന ഡോ.വി.കതിരേശന്‍, എം.ജി.സര്‍വകലാശാല പ്രൊ വൈസ് ചാന്‍സലര്‍ ഡോ.ഷീന ഷുക്കൂര്‍, ടി.വി അവതാരകനും മാന്ത്രികനുമായ രാജ് കലേഷ് എന്നിവര്‍ മേളക്കത്തെുന്നുണ്ട്.
പ്ളസ് വണ്‍, പ്ളസ് ടു വിദ്യാര്‍ഥികള്‍ക്ക് കേരള മെഡിക്കല്‍,എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ സിലബസ് അടിസ്ഥാനമാക്കിയുള്ള മാതൃക പരീക്ഷ എഴുതാനുള്ള അവസരമാണ് എജു കഫേയുടെ മറ്റൊരു ആകര്‍ഷണീയത.
യഥാര്‍ഥ പരീക്ഷയില്‍ മാനസിക സമ്മര്‍ദ്ദം കുറക്കാനും വേഗത്തില്‍ ഉത്തരമെഴുതാനുമുള്ള നല്ല പരിശീലനമായിരിക്കും ഈ ‘മോക് എന്‍ട്രന്‍സ്’. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് പ്രത്യേക സമ്മാനങ്ങളും നല്‍കും. വിസ്ഡം എജുക്കേഷനുമായി സഹകരിച്ചാണ് പരീക്ഷ നടത്തുന്നത്.
പ്രവേശം സൗജന്യം. www.madhyamam.com വെബ് സൈറ്റിലെ എജു കഫെ ലിങ്കിലാണ് പേര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്. പങ്കെടുക്കുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.