കൊട്ടിക്കലാശത്തിനൊരുങ്ങി  യുഫെസ്റ്റും കലാപ്രതിഭകളും

ദുബൈ: യു.എ.ഇയിലെ സ്കൂള്‍ കലോത്സവ ചരിത്രത്തില്‍ പുതിയ ഏട് എഴുതിച്ചേര്‍ത്ത ജീപാസ് യുഫെസ്റ്റ് സ്കൂള്‍ കലോത്സവത്തിന്‍െറ മെഗാ ഫൈനലിനുള്ള ഒരുക്കങ്ങള്‍ പരോഗമിക്കുന്നു. 25ന് വെള്ളിയാഴ്ച ദുബൈ അല്‍ വര്‍ക്ക ഒൗര്‍ ഓണ്‍ സ്കൂളാണ്  കലാ മാമാങ്കത്തിന്‍െറ കാലാശക്കൊട്ടിന് വേദിയാകുന്നത്. 
രാവിലെ എട്ട് മുതല്‍ രാത്രി എട്ട്വരെയാണ് മത്സരങ്ങള്‍ അരങ്ങേറുക. മൂന്ന് വേദികളിലായാണ് മെഗാ ¥ൈഫനല്‍ മത്സരങ്ങള്‍ നടക്കുക. പ്രവേശനം സൗജന്യമാണ്. 
ഏഴ് എമിറ്റേുകളിലെ  കലാപ്രതിഭകള്‍ തമ്മില്‍ നടന്ന വീറും വാശിയുമേറിയ മത്സരക്കെടുവിലാണ് മെഗാ ഫൈനനലിലേക്ക് വേദികളുണരുന്നത്. ഫൈനലിന് യോഗ്യതനേടിയവര്‍ മികച്ച പ്രകടനം പുറത്തെടുക്കാനുള്ള അവസാനഘട്ട പരിശീലനത്തിലാണ്. സ്കൂളുകളും വാശിയൊട്ടും കുറയാതെ കലാകാരന്മാരെ ഒരുക്കുന്ന തിരക്കിലാണ്. നവംബര്‍ നാലിനാണ് ജീപാസ് യു ഫെസ്റ്റ് കലോത്സവത്തിന് തുടക്കമായത്. രജിസ്ട്രേഷന്‍ ഫീസ് വാങ്ങാതെ പ്രതിഭകളെ മികവ് മാനദണ്ഡമാക്കി തെരഞ്ഞെടുത്ത് നാല് ലക്ഷം രൂപയും നാല് പവനുമടക്കം സമ്മാനങ്ങള്‍ പ്രഖ്യാപിച്ചാണ് യു ഫെസ്റ്റ് വേറിട്ടു നില്‍ക്കുന്നത്. യെു.എ.ഇയിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി 55 സ്കൂളുകളാണ് യു.ഫെസ്റ്റില്‍ പങ്കെടുത്തത്. 
ഫൈനലിസ്റ്റുകളടക്കം 5000 പ്രതിഭകളും മാറ്റുരച്ചു. ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന സ്കൂളിന് ചാമ്പ്യന്‍ഷിപ്പ് കപ്പ് ലഭിക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ വെവ്വേറെ കലാപ്രതിഭ,  തിലകം പട്ടങ്ങളും സമ്മാനിക്കും.ഓരോ ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് പ്രൈസ്മണിയായി നല്‍കുക. കൂടാതെ നാല് പ്രതിഭകള്‍ക്കും ജോയ് ആലുക്കാസ് ഏര്‍പ്പെടുത്തിയ നാല് പവന്‍െറ സ്വര്‍ണ സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.  റാക് ഇന്ത്യന്‍ സ്കൂള്‍, ഹാബിറ്റാറ്റ് സ്കൂള്‍ അജ്മാന്‍, സണ്‍റൈസ് സ്കൂള്‍ അബൂദബി, ഷാര്‍ജ ഇന്ത്യന്‍  സ്കൂള്‍, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍ ദുബൈ എന്നീ സ്കൂളുകളാണ് വിവിധ എമിറ്റേുകളില്‍ മുന്നിലത്തെിയത്.
അഞ്ച് മുതല്‍ എട്ടുവരെ, ഒമ്പത് മുതല്‍ 12വരെ ക്ളാസുകളില്‍ പഠിക്കുന്നവര്‍ക്കായി  രണ്ടു വിഭാഗത്തിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരുന്നത്. ജീപ്പാസ്, ജോയ് ആലുക്കാസ് എന്നിവയുമായി ചേര്‍ന്ന് ഇക്വിറ്റി പ്ളസ് അഡ്വര്‍ടൈസിങാണ് യു.എഇയിലെ എല്ലാ എമിറ്റേറ്റുകളലുമായി യുഫെസ്റ്റ് എന്നപേരില്‍ യുവജനോത്സവം സംഘടിപ്പിക്കുന്നത്. യു.എ.ഇയില്‍ സംഘടിപ്പിക്കപ്പെട്ട സ്കൂള്‍ യുവജനോത്സവങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തവും കുറ്റമറ്റതുമായ രീതിയാണ് മത്സരാര്‍ഥികളുടെ തെരഞ്ഞെടുപ്പില്‍ സംഘാടകര്‍ അവലംബിച്ചത്. 
സ്കൂളുകള്‍ തന്നെ നടത്തുന്ന ഒഡീഷന്‍ മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കലാപ്രഭകളെയാണ് സ്കൂള്‍ അധികൃതരുടെ സമ്മതപ്രതത്തോടെ മേളയിലേക്ക് അയക്കുന്നത.് നാട്ടിലെ സ്കൂള്‍ യുവജനോത്സവങ്ങളില്‍ വിധിനിര്‍ണയം നടത്തുന്ന പ്രഗല്‍ഭരാണ് ഇവിടെ വിജയികളെ തീരുമാനിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0524375375.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.