ഷാര്‍ജ: ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന ഗ്രോസറികളില്‍ അടിമുടി പരിഷ്കാരം വരുത്താന്‍ നിര്‍ദേശിച്ച് കൊണ്ടുള്ള ലഘുലേഖകള്‍ വിതരണം ചെയ്ത് തുടങ്ങി. ഷാര്‍ജ സാമ്പത്തിക കാര്യ വിഭാഗമാണ് ഇതിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
പ്രധാന പരിക്ഷ്കാര നിർദേശങ്ങൾ ഇവയാണ്:
●2018 മാര്‍ച്ച് 25ന് മുമ്പായി മൊത്തം ഗ്രോസറികളിലും ഒരേതരത്തിലുള്ള സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കേണ്ടി വരും.
●വെള്ള, കറുപ്പ് അക്ഷരങ്ങളാണ് കടയുടെ പേരെഴുതാന്‍ ഉപയോഗിക്കേണ്ടത്. മറ്റു നിറങ്ങൾ അനുവദിക്കില്ല.
●എല്ലാ കടകളിലും സി.സി.ടിവി നിര്‍ബന്ധമാക്കും.
●കടകള്‍ 30 ചതുരശ്ര മീറ്ററിനും മുകളില്‍ വിസ്തീര്‍ണം ഉള്ളവയായിരിക്കണം. എന്നാല്‍ 99 ചതുരശ്ര മീറ്ററില്‍ കൂടാന്‍ പാടില്ല.
●വെള്ള നിറത്തിലുള്ള ഓയില്‍ കലര്‍ന്ന ഛായമാണ് ഭിത്തികളില്‍ പൂശേണ്ടത്.
●മച്ചുകള്‍ ലോഹനിര്‍മിതമായിരിക്കണം. ഇവ തറയില്‍ നിന്ന് മൂന്ന് മീറ്ററിലും കൂടുതലുണ്ടാകണം.
●സ്പ്ലിറ്റ് ഏ.സികള്‍ മാത്രമെ ഉപയോഗിക്കാവൂ. (നിലവില്‍ ഭൂരിഭാഗം ഗ്രോസറികളും വിന്‍ഡോ ഏ.സികളാണ് ഉപയോഗിക്കുന്നത്)
●തറയില്‍ സിറാമിക് ടൈലുകള്‍ പാകണം.
●മുന്‍വശത്ത് ചില്ലു വാതില്‍ നിര്‍ബന്ധം.
●ബേക്കറി സാധനങ്ങള്‍ സൂക്ഷിക്കാന്‍ സ്റ്റീല്‍ റാക്കുകള്‍ ഒരുക്കണം.
●ശീതികരണികള്‍ കൃത്യമായി പ്രവര്‍ത്തിക്കുന്നവയായിരിക്കണം.
●ലോഹനിര്‍മിത റെഫ്രിജറേറ്റുകളാണ് പഴം-പച്ചക്കറി എന്നിവ സൂക്ഷിക്കാന്‍ ഉപയോഗിക്കേണ്ടത്.
●വെള്ളം സൂക്ഷിക്കാന്‍ ലോഹത്തില്‍ തീര്‍ത്ത സ്റ്റാൻറ് നിര്‍ബന്ധം.
●ഷാര്‍ജ നഗരസഭ അനുശാസിക്കുന്ന സുരക്ഷക്രമീകരണങ്ങള്‍ കൃത്യമായി പാലിച്ചിരിക്കണം.
●സ്ഥാപനത്തില്‍ വരുന്നവരോട് മര്യാദയോടെ പെരുമാറണം.
ഏകികൃത നിറത്തിലുള്ള സൈന്‍ ബോര്‍ഡുകള്‍ വരുന്നതോടെ അത് നഗരങ്ങളെ കൂടുതല്‍ അഴകുള്ളതാക്കുമെന്ന് അധികൃതര്‍ പറഞ്ഞു. മേപ്പടി നിയമങ്ങള്‍ വരുന്ന മുറക്ക് സാധനങ്ങള്‍ കൂന്ന് കൂട്ടി വെക്കുന്ന പ്രവണത മാറികിട്ടും.
പഴകിയ സാധനങ്ങള്‍ കണ്ട് പിടിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് എളുപ്പമാകുകയും ചെയ്യും. അത് പോലെ തന്നെ സുരക്ഷാകാമറകള്‍ സ്ഥാപന ഉടമക്കുണ്ടാകുന്ന പീഢനങ്ങളും മോഷണങ്ങളും പെട്ടെന്ന് വെളിച്ചത്ത് കൊണ്ട് വരാന്‍ സഹായിക്കുമെന്നും നഗരസഭ വ്യക്തമാക്കി. 2017 മാര്‍ച്ച് 25 മുതല്‍ 2018 മാര്‍ച്ച് 25നുള്ളില്‍ ഷാര്‍ജയിലെ മുഴുവന്‍ ഗ്രോസറികളും ഈ രീതിയിലേക്ക് മാറേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.