അബൂദബി: കഴിഞ്ഞ അഞ്ചു മാസത്തിനിടെ യു.എ.ഇയിലെ ദേശീയ ബാങ്കുകള്‍ വാണിജ്യ, വ്യവസായ മേഖലക്ക് വായ്പയായി നല്‍കിയത് 2570 കോടി ദിര്‍ഹം. യു.എ.ഇ സെന്‍ട്രല്‍ ബാങ്കാണ് ഏറ്റവും പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. ഇതോടെ ഈ രണ്ട് മേഖലയിലെ ആകെ വായ്പ മേയ് വരെ 3.5 ശതമാനം ഉയർന്ന് 767.2 ശതകോടി ദിർഹത്തിലെത്തി.
കഴിഞ്ഞ വർഷം ഡിസംബറിൽ ഇത് 741.8 ശതകോടി ദിർഹമായിരുന്നു. അതേസമയം, അബൂദബിയിലെ ബാങ്കുകള്‍ മേയ് വരെ ആകെ നൽകിയ വായ്പ ഏകദേശം 3848 കോടി ദിര്‍ഹമാണ്.
ദുബൈയിലെ ബാങ്കുകള്‍ 3622 കോടി ദിര്‍ഹവും വാണിജ്യ, വ്യവസായ മേഖലക്ക് വായ്പ നല്കി. മറ്റ് എമിറേറ്റുകളിലെ ദേശീയ ബാങ്കുകള്‍ ഈ മേഖലകള്‍ക്ക് 1049 കോടി ദിര്‍ഹം വായ്പയാണ് ഇതുവരെ അനുവദിച്ചതെന്നും സെൻട്രൽ ബാങ്ക് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. യു.എ.ഇ ദേശീയ ബാങ്കുകള്‍ പ്രധാനമായും വായ്പ നല്‍കുന്നത് വാണിജ്യ, വ്യവസായ മേഖലകള്‍ക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.