ഉ​മ​ർ സു​ൽ​ത്താ​ൻ അ​ൽ ഉ​ല​മ

ആദ്യ പാദം ദുബൈയിൽ നിക്ഷേപമിറക്കിയത്​ 30 പുതിയ സ്റ്റാർട്ടപ്പുകൾ

ദുബൈ: ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ ആ​ദ്യ പാ​ദ​ത്തി​ൽ 30 പു​തി​യ സ്റ്റാ​ർ​ട്ട​പ്പ്​ ക​മ്പ​നി​ക​ളെ രാ​ജ്യ​ത്തേ​ക്ക്​ ആ​ക​ർ​ഷി​ക്കാ​ൻ​ക​ഴി​ഞ്ഞ​താ​യി ദു​ബൈ ചേം​ബ​ർ ഓ​ഫ്​ ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി അ​വ​കാ​​ശ​പ്പെ​ട്ടു.

ദു​ബൈ ചേം​ബ​റി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്ന്​ ചേം​ബ​റു​ക​ളി​ൽ ഒ​ന്നാ​ണ്​ ദു​ബൈ ചേം​ബ​ർ ഓ​ഫ്​ ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി. സു​സ്ഥി​ര സാ​മ്പ​ത്തി​ക വി​ക​സ​നം ല​ക്ഷ്യം​വെ​ക്കു​ന്ന ദു​ബൈ​യു​ടെ ഡി 33 ​അ​ജ​ണ്ട​യെ പി​ന്തു​ണ​ക്കു​ന്ന​തി​നും എ​മി​റേ​റ്റി​ലെ ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യെ ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി ന​ട​ത്തി​യ ശ്ര​മ​ഫ​ല​മാ​ണ്​ ഈ ​നേ​ട്ട​മെ​ന്നും ചേം​ബ​ർ വ്യ​ക്​​ത​മാ​ക്കി.

ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക രം​ഗ​ത്തെ പ്ര​ത്യേ​ക ഏ​രി​യ​ക​ളി​ൽ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കു​ന്ന സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ​ക്കാ​യി ചേം​ബ​ർ 10 വ​ർ​ക്​​ഷോ​പ്പ്​ പ​ര​മ്പ​ര​ക​ളാ​ണ്​ സം​ഘ​ടി​പ്പി​ച്ച​ത്. 3ഡി ​പ്രി​ന്‍റി​ങ്, സോ​ഷ്യ​ൽ മീ​ഡി​യ, ഇ-​കോ​മേ​ഴ്​​സ്, വി​ഡി​യോ ഗെ​യിം​സ്, ഫി​നാ​ൻ​ഷ്യ​ൽ ടെ​ക്​​നോ​ള​ജി, ക്രി​പ്​​റ്റോ ക​റ​ൻ​സി, ഹെ​ൽ​ത്ത്​ ടെ​ക്, നി​ർ​മി​ത ബു​ദ്ധി, സോ​ഫ്​​റ്റ്​​വെ​യ​ർ ​ഡെ​വ​ല​പ്​​മെ​ന്‍റ്​ തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ച​ർ​ച്ച​ക​ളാ​യി​രു​ന്നു വ​ർ​ക്​​ഷോ​പ്പു​ക​ളി​ൽ ന​ട​ന്ന​ത്. കൂ​ടാ​തെ ഡി​ജി​റ്റ​ൽ ബി​സി​ന​സ്​ ക​മ്യൂ​ണി​റ്റി​യി​ലെ പ്ര​ധാ​ന ക​മ്പ​നി​ക​ളു​മാ​യു​ള്ള ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ പു​തി​യ സം​രം​ഭ​ങ്ങ​ൾ​ക്കും ചേം​ബ​ർ ഇ​ക്കാ​ല​യ​ള​വി​ൽ തു​ട​ക്ക​മി​ട്ടി​രു​ന്നു.

വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ 300 പു​തി​യ ഡി​ജി​റ്റ​ൽ സ്റ്റാ​ർ​ട്ട​പ്പു​ക​ളെ കൂ​ടി ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളും ചേം​ബ​ർ ന​ട​ത്തു​ന്നു​ണ്ടെ​ന്ന്​ നി​ർ​മി​ത ബു​ദ്ധി, ഡി​ജി​റ്റ​ൽ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ, റി​മോ​ട്ട്​ വ​ർ​ക്​ ആ​പ്ലി​ക്കേ​ഷ​ൻ മ​ന്ത്രി​യും ദു​ബൈ ചേം​ബ​ർ ഓ​ഫ്​ ഡി​ജി​റ്റ​ൽ ഇ​ക്കോ​ണ​മി ചെ​യ​ർ​മാ​നു​മാ​യ ഉ​മ​ർ സു​ൽ​ത്താ​ൻ അ​ൽ ഉ​ല​മ പ​റ​ഞ്ഞു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ക്​​ടോ​ബ​റി​ൽ ‘എ​ക്​​സ്പാ​ൻ​ഡ്​ നോ​ർ​ത്ത്​ സ്റ്റാ​ർ’ ഉ​ച്ച​കോ​ടി​ക്ക്​ ​ചേം​ബ​ർ ആ​തി​ഥ്യം വ​ഹി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - 30 new startups invested in Dubai in the first quarter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.