ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് ‘ഓ​ർ​മ’​യു​ടെ സം​ഭാ​വ​ന എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ കൈ​മാ​റു​ന്നു

വ​യ​നാ​ട് ദു​ര​ന്തം; ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്ക് 40 ല​ക്ഷം​രൂ​പ ന​ൽ​കി ഓ​ർ​മ

ദു​ബൈ: വ​യ​നാ​ട് ദു​ര​ന്ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​രെ ചേ​ർ​ത്തു​പി​ടി​ക്കാ​ൻ സ​ഹാ​യ​ഹ​സ്ത​വു​മാ​യി പ്ര​വാ​സ സം​ഘ​ട​ന​യാ​യ ഓ​ർ​മ. 35 ല​ക്ഷം രൂ​പ ചെ​ക്ക് ആ​യി നേ​രി​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും അ​ഞ്ചു ല​ക്ഷം രൂ​പ ബാ​ങ്ക് ട്രാ​ൻ​സ്ഫ​ർ വ​ഴി​യും ഓ​ർ​മ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി. പ്ര​വാ​സ​ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​റും ലോ​ക കേ​ര​ള​സ​ഭാം​ഗ​വും ഓ​ർ​മ​യു​ടെ മു​ൻ പ്ര​സി​ഡ​ന്റു​മാ​യ എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദാ​ണ് ചെ​ക്ക് മു​ഖ്യ​മ​ന്ത്രി​ക്ക് നേ​രി​ട്ടെ​ത്തി കൈ​മാ​റി​യ​ത്. ഓ​ർ​മ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സി.​കെ. റി​യാ​സ്, സ​ന്തോ​ഷ് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കൂ​ടാ​തെ ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ര​ധി​വാ​സം സാ​ധ്യ​മാ​കു​ന്ന​തു​വ​രെ താ​മ​സി​ക്കാ​ൻ ഓ​ർ​മ അം​ഗം മാ​ന​ന്ത​വാ​ടി​യി​ലെ ര​ണ്ട്​ ഫ്ലാ​റ്റു​ക​ളും വി​ട്ടു ന​ൽ​കി​യി​ട്ടു​ണ്ട്.

ഇ​നി​യും സാ​ധ്യ​മാ​കും വി​ധം പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​കു​മെ​ന്ന് ഓ​ർ​മ പ്ര​സി​ഡ​ന്‍റ്​ ഷി​ജു ബ​ഷീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു. ഓ​ർ​മ​യു​ടെ യൂ​നി​റ്റ് ത​ലം മു​ത​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​രെ​യു​ള്ള സം​ഘ​ട​ന സം​വി​ധാ​ന​ങ്ങ​ൾ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​റ്റ​വും മാ​തൃ​കാ​പ​ര​മാ​ണെ​ന്നും മ​നു​ഷ്യ​ത്വ​വും മാ​ന​വി​ക​ത​യും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന ഓ​ർ​മ അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​മ​ന​സ്ക​ത കൊ​ണ്ടാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ 10 ല​ക്ഷം കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്, 40 ല​ക്ഷം എ​ത്തി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നും ഓ​ർ​മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Tags:    
News Summary - 40 lakhs was donated to relief fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.