അബൂദബി: സ്വദേശിവത്കരണ പദ്ധതിയുടെ ഭാഗമായി സെൻട്രൽ ബാങ്ക് യു.എ.ഇ പൗരന്മാർക്കായി 5000 തൊഴിലവസരങ്ങൾക്ക് അനുമതി നൽകി. ബാങ്കിങ്, ഇൻഷുറൻസ് മേഖലകളിലാണ് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക. 2026 അവസാനത്തോടെയാണ് ഇത്രയും ഒഴിവുകൾ നികത്തുകയെന്ന് ഉപപ്രധാനമന്ത്രിയും സെൻട്രൽ ബാങ്ക് ഡയറക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് മൻസൂർ ബിൻ സായിദ് അറിയിച്ചു. യു.എ.ഇ കേഡേഴ്ഡ് കോംപറ്റീറ്റിവ്നെസ് ബോർഡിലെ ബോർഡ് ഡയറക്ടർമാരും ഇമാറാത്തീസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാൻഷ്യൽ സ്റ്റഡീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
സ്വകാര്യ മേഖലയിൽ ഇമാറാത്തി തൊഴിൽ ശക്തിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ പദ്ധതി യു.എ.ഇ പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. സ്വദേശി പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുന്ന കമ്പനികൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ നൽകുമെന്നും എക്സ്പോ 2020 ദുബൈ വേദിയിൽ നടന്ന യു.എ.ഇ കാബിനറ്റ് യോഗ ശേഷം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.