ദുബൈ: യു.എ.ഇയുടെ 50-ാം ദേശീയ ദിനാഘോഷ ഭാഗമായി യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്തൃ സഹകരണ പ്രസ്ഥാനമായ യൂനിയന്‍ കോപ്പ് പ്രമോഷനല്‍ കാമ്പയിന് തുടക്കം കുറിച്ചു. ഇതിനായി 50 മില്യന്‍ ദിര്‍ഹം മാറ്റിവെച്ചതായി യൂനിയന്‍ കോപ്പ് സി.ഇ.ഒ ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി, ഹാപിനസ്-മാര്‍ക്കറ്റിങ് വകുപ്പ് മേധാവി ഡോ. സുഹൈല്‍ അല്‍ ബസ്തകി എന്നിവര്‍ അറിയിച്ചു. നവംബര്‍ 10 മുതല്‍ ആരംഭിക്കുന്ന 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രമോഷനല്‍ കാമ്പയിനില്‍ ഉപയോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങളുമുണ്ടാകും.
50-ാം വാര്‍ഷികാഘോഷ നറുക്കെടുപ്പുകളിലൂടെ ദിവസവും 50 പേര്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍, ഗോള്‍ഡ് ബാറുകള്‍, മൗണ്ടയ്ൻ ബൈക്കുകൾ എന്നിവ നൽകും. 50 ജേതാക്കള്‍ക്ക് 50,000 'തമയ്യസ്' പോയിൻറുകളും ലഭിക്കും. 1971ല്‍ ജനിച്ചവര്‍ക്ക് സൗജന്യ ഷോപ്പിംഗിനുള്ള 'അഫ്ദല്‍' കാര്‍ഡുകള്‍, സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ ഷോപര്‍മാര്‍ക്ക് റാഫിളുകൾ തുടങ്ങിയവയും നല്‍കും. 20,000 ഉല്‍പന്നങ്ങള്‍ 50 ശതമാനത്തിലധികം ഡിസ്‌കൗണ്ടില്‍ 100 ദിവസം നല്‍കും. അടിസ്ഥാന ഭക്ഷ്യ വസ്തുക്കളും കണ്‍സ്യൂമര്‍ ഉല്‍പന്നങ്ങളുമായ അരി, ഇറച്ചി, പാലുല്‍പന്നങ്ങള്‍, ടിന്നിലടച്ച ഭക്ഷണ വസ്തുക്കള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയാണ് ഈ രീതിയില്‍ വില്‍ക്കുക. ദേശീയ ദിന കാമ്പയിന്‍ കാലയളവില്‍ സ്മാര്‍ട്ട് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യുന്നവര്‍ക്ക് 50 ദിവസത്തോളം സൗജന്യ ഡെലിവറിയുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.