ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ം

ഷാർജ വിമാനത്താവളത്തിൽ ആറുമാസം 60 ലക്ഷം യാത്രക്കാർ

ഷാർജ: ഈ വർഷം ആദ്യ ആറു മാസങ്ങളിൽ ഷാർജ വിമാനത്താവളത്തിലൂടെ കടന്നുപോയത് 60 ലക്ഷം യാത്രക്കാർ.

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ 142 ശതമാനം വർധനാവാണിതെന്നും യാത്രക്കാർക്ക് വിമാനത്താവളത്തിലെ സേവനങ്ങളിലും സഹായങ്ങളിലും വിശ്വാസ്യത വർധിച്ചതാണിത് തെളിയിക്കുന്നതെന്നും അധികൃതർ പറഞ്ഞു.

എയർപോർട്ടിൽ നിന്ന് ഇക്കാലയളവിൽ 41,000 വിമാനങ്ങൾ പറന്നുയർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം 21,000 വിമാസ സർവിസുകളാണ് നടന്നിരുന്നത്. 89 ശതമാനം വർധനവാണ് ഇക്കാര്യത്തിലുണ്ടായത്.

സമാനമായി കയറ്റിയയച്ച കാർഗോയുടെ അളവിലും വലിയ വർധനവുണ്ടായിട്ടുണ്ട്. ജനുവരിക്കും ജൂണിനുമിടയിലായി 96,000 ടൺ കാർഗോയാണ് കയറ്റിയയച്ചത്. 50 ശതമാനം വർധനവാണ് ഇക്കാര്യത്തിൽ രേഖപ്പെടുത്തിയത്. ബിസിനസിനും യാത്രക്കും യോജിച്ച സ്ഥലമെന്ന നിലയിൽ ഷാർജ കൂടുതൽ കരുത്താർജിക്കുന്നതായാണ് വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം വർധിച്ചത് വ്യക്തമാക്കുന്നതെന്ന് എയർപോർട്ട് അതോറിറ്റി ചെയർമാൻ അലി സലീം അൽ മിദ്ഫ പറഞ്ഞു.

വലിയൊരു വിഭാഗം യാത്രക്കാർക്ക് വിമാനത്താവളത്തിൽ വിശ്വാസ്യത വർധിച്ചത് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

നൂതന സംവിധാനങ്ങൾ ഏർപ്പെടുത്തി സഞ്ചാരികളുടെ വിശ്വാസം നേടുന്നതിന് രൂപപ്പെടുത്തിയ പദ്ധതികളുടെ വിജയം കൂടിയാണിത് -അദ്ദേഹം കൂട്ടിച്ചേർത്തു.

സേവനങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനും കൂടുതൽ വിദേശ വിമാനക്കമ്പനികളെ ആകർഷിക്കുന്നതിനും സ്മാർട്ട് സംവിധാനങ്ങൾ ഏർപ്പെടുത്താൻ നിക്ഷേപം വർധിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

ഈ വർഷം അവസാന പാതിയിലും യാത്രക്കാരുടെ എണ്ണം നിലവിലുള്ളത് തുടരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കപ്പെടുന്നത്.

Tags:    
News Summary - 60 lakh passengers at Sharjah airport in six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT