അജ്മാനിലെ അൽ ജറഫ് ഹാബിറ്റാറ്റ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന പെരുന്നാൾ നമസ്കാരം
അജ്മാന്: അജ്മാനിൽ നടന്ന ആദ്യ മലയാളം ഈദ് ഗാഹിൽ പങ്കെടുത്തത് മൂവായിരത്തിലധികം വിശ്വാസികൾ. ഔഖാഫിന്റെ അംഗീകാരത്തോടെ അൽ ജറഫ് ഹാബിറ്റാറ്റ് സ്കൂൾ ഗ്രൗണ്ടിൽ നടന്ന മലയാളം ഈദ് ഗാഹ് പ്രവാസി സമൂഹത്തിന് നാവ്യാനുഭവമായി മാറി. രാവിലെ നടന്ന പെരുന്നാള്‍ നമസ്കാരത്തില്‍ എമിറേറ്റിലെ വിവിധ ഭാഗങ്ങളിൽ നിന്നായി സ്ത്രീകളും കുട്ടികളും അടക്കം 3000ത്തിലധികം പേർ പങ്കെടുത്തതായി ഭാരവാഹികൾ അറിയിച്ചു. തക്ബീർ ധ്വനികൾ മുഴങ്ങിയ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനും തുടർന്നുള്ള പ്രഭാഷണത്തിനും ജുനൈദ് ഇബ്രാഹീം നേതൃത്വം നൽകി.
മലയാളി സമൂഹത്തിന്റെ അജ്മാനിലെ ഏറ്റവും വലിയ സംഗമത്തിനാണ് ഹാബിറ്റാറ്റ് ഗ്രൗണ്ട് സാക്ഷിയായത്. രാവിലെ മുതൽ സ്കൂൾ ഗ്രൗണ്ടിലെ ഈദ് ഗാഹിലേക്ക് വിശ്വാസികളുടെ ഒഴുക്കായിരുന്നു. മലയാളത്തിലെ ഖുതുബയോട് കൂടിയ ഈദ് ഗാഹ് അജ്മാനിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായിരുന്നു. ആദ്യമായാണ് എമിറേറ്റിൽ ഔഖാഫ് മലയാളം ഖുതുബക്ക് അനുമതി നൽകുന്നത്. ചടങ്ങിനെത്തിയ വിശ്വാസികൾ നമസ്കാര ശേഷം പരസ്പര ആശ്ലേഷിക്കുകയും സൗഹൃദം പങ്കുവെക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.