ദുബൈ: മണലാരണ്യത്തിൽ പ്രായസപ്പെടുന്ന പ്രവാസികൾക്ക് കാരുണ്യത്തിന്‍റെ സ്നേഹസ്പർശവുമായി എ.ബി.സി കാർഗോ. റമദാനിൽ ദുബൈയിലേയും ഷാർജയിലേയും ലേബർ ക്യാമ്പുകളിൽ നടത്തിവരുന്ന പതിനായത്തിലധികം ഇഫ്താർ കിറ്റുകളുടെ വിതരണം തുടരുന്നു. ഏതാനും വർഷങ്ങളായി എ.ബി.സി ആരംഭിച്ച ജീവകാരുണ്യ പ്രവർത്തനം ഇത്തവണ പൂർവാധികം ശക്തപ്പെടുത്തിയിരിക്കുകയാണ്. യു.എ.ഇയിൽ മാത്രമല്ല സൗദിയിലും നാട്ടിലും ഇത്തരം ജീവകാരുണ്യ സംരംഭങ്ങൾക്ക് എ.ബി.സി കാർഗോ മുൻകയ്യെടുക്കുന്നുണ്ട്. ഇതോടൊപ്പം ഇഫ്താർ വിരുന്നുകളും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ഷാർജ സജ്ജയിൽ നടത്തിയ ഇഫ്താർ വിരുന്നിൽ 3000 ത്തിൽപരം തൊഴിലാളികൾ പങ്കെടുത്തു. വരും വർഷങ്ങളിലും ഇതുപോലുള്ള സാമൂഹിക സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് എ.ബി.സി ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ ഡോ. ശരീഫ് അബ്ദുൽ ഖാദർ അറിയിച്ചു. മരുഭൂമിയിൽ ലേബർ ക്യാമ്പുകളിലും മറ്റും വിദൂരതകളിലേക്കു പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന ആയിരക്കണക്കിന് പ്രവാസികളായ മനുഷ്യരുണ്ട്. അവർക്ക് കഴിയുന്നത്ര ആശ്വാസം എത്തിക്കുക എന്നതാണ് റമദാനിൽ ലക്ഷ്യം വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എ.ബി.സി മാനേജ്മെന്‍റിന്‍റെ നേതൃത്വത്തിൽ ജീവനക്കാരും മറ്റു സഹപ്രവർത്തകരും ചേർന്നാണ് ഇഫ്താർ കിറ്റ് വിതരണവും ഇഫ്താർ വിരുന്നുകളും നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.