അബൂദബി: യു.എ.ഇയിൽ ശൈത്യകാലം പിടിമുറുക്കിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ വീടകങ്ങളില്‍ തണുപ്പകറ്റാനായി പല മാർഗങ്ങളും സ്വീകരിക്കുകയാണ് ജനങ്ങൾ. എന്നാൽ, തണുപ്പകറ്റാൻ സ്വീകരിക്കുന്ന മാര്‍ഗങ്ങളില്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പു നൽകിയിരിക്കുകയാണ് സിവില്‍ ഡിഫന്‍സ് അതോറിറ്റി.
തീപിടിത്തവും ഗ്യാസ് ചോര്‍ച്ചയും അടക്കമുള്ള നിരവധി അപകടങ്ങളാണ് ശൈത്യകാലങ്ങളില്‍ വര്‍ധിക്കുന്നതെന്ന് ഡിഫന്‍സ് അതോറിറ്റി വ്യക്തമാക്കി. മരക്കഷണങ്ങളോ കരിയോ ഉപയോഗിച്ച് വീടിനകത്ത് തണുപ്പകറ്റുന്ന സാഹചര്യങ്ങളിലുണ്ടായേക്കാവുന്ന അപകടത്തിനെതിരേ സുരക്ഷിത ശൈത്യകാല കാമ്പയിനിന്റെ ഭാഗമായാണ് അതോറിറ്റിയുടെ മുന്നറിയിപ്പ്.
നിശ്ശബ്ദ കൊലയാളിയെന്നറിയപ്പെടുന്ന കാര്‍ബണ്‍ മോണോക്സൈഡ് ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉല്പാദിപ്പിക്കപ്പെടുമെന്നും മണമോ ഗന്ധമോ ഇല്ലാത്ത ഇവ തിരിച്ചറിയാനാവില്ലെന്നും അതു മരണത്തിനു കാരണമാകുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. വിറകടുപ്പോ കരിയോ കത്തിച്ചശേഷം ഉറങ്ങാന്‍ കിടന്നാല്‍ ശ്വാസം മുട്ടുന്നതിനോ അല്ലെങ്കില്‍ തീപിടിത്തമുണ്ടാവാനോ ഉള്ള സാധ്യത വളരെയേറെയാണ്.
ഇത്തരം രീതികള്‍ അവലംബിക്കുമ്പോള്‍ തുറസ്സായ ഇടമോ അല്ലെങ്കില്‍ വായുസഞ്ചാരമുള്ള ഇടങ്ങളോ ആണ് തെരഞ്ഞെടുക്കേണ്ടതെന്നും ആവശ്യം കഴിഞ്ഞാല്‍ തീ കെടുത്തിയതായി ഉറപ്പാക്കണമെന്നും അതോറിറ്റി ഉപദേശിച്ചു. ഇലക്ട്രിക് ഹീറ്ററുകള്‍ ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും എന്നാല്‍, പെട്ടെന്ന് തീപിടിച്ചേക്കാവുന്ന ഗൃഹോപകരണങ്ങള്‍, കര്‍ട്ടണുകള്‍, ഇലക്ട്രിക്കല്‍ വയറുകള്‍ എന്നിവയുടെ സമീപത്തുവെച്ചും കാര്പറ്റുകള്ക്ക് മുകളിൽവെച്ചും ഹീറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കരുതെന്നും അതോറിറ്റി നിര്‍ദേശിച്ചു.
ശൈത്യകാലത്ത് തണുപ്പകറ്റാനായി യു.എ.ഇയിൽ കരിയും മരക്കഷണങ്ങളും വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ, പലപ്പോഴും പൂർണമായും തീ അണക്കാതെ കിടക്കുന്നതിനാൽ ശ്വാസംമുട്ടിയുള്ള മരണങ്ങൾക്ക് കാരണമാകാറുണ്ട്. അൽ ഐൻ ഉൾപ്പെടെ പ്രദേശങ്ങളിൽനിന്ന് ഇത്തരത്തിലുള്ള അപകട മരണങ്ങൾ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.