പൊ​തു​ഗ​താ​ഗ​ത ഗു​ണ​നി​ല​വാ​രം; ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​ബൂ​ദ​ബി​ക്ക്​ നേ​ട്ടം

പൊ​തു​ഗ​താ​ഗ​ത ഗു​ണ​നി​ല​വാ​രം; ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​ബൂ​ദ​ബി​ക്ക്​ നേ​ട്ടം

അ​ബൂ​ദ​ബി: പൊ​തു​ഗ​താ​ഗ​ത ഗു​ണ​നി​ല​വാ​ര​ത്തി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ അ​ബൂ​ദ​ബി​ക്ക് നാ​ലാം സ്ഥാ​ന​മെ​ന്ന് അ​ബൂ​ദ​ബി ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ്.

അ​ബൂ​ദ​ബി നി​വാ​സി​ക​ള്‍ക്കി​ട​യി​ല്‍ ന​ട​ത്തി​യ പ​ഠ​ന റി​പ്പോ​ര്‍ട്ടി​നെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് വ​കു​പ്പ് റി​പ്പോ​ര്‍ട്ട് പു​റ​ത്തു​വി​ട്ട​ത്. ന​ഗ​ര, ഗ​താ​ഗ​ത വ​കു​പ്പ് ന​ട​ത്തി​യ സ​മ​ഗ്ര​പ​ഠ​ന​ത്തി​ല്‍ പ​ങ്കാ​ളി​ക​ളാ​യ താ​മ​സ​ക്കാ​രി​ല്‍ 88 ശ​ത​മാ​ന​വും എ​മി​റേ​റ്റി​ന്റെ പൊ​തു​ഗ​താ​ഗ​ത സേ​വ​ന​ത്തി​ല്‍ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു.

ഓ​ട്ടോ​മേ​റ്റ​ഡ് റാ​പ്പി​ഡ് ട്രാ​ന്‍സി​റ്റ് (എ.​ആ​ര്‍.​ടി) സം​വി​ധാ​ന​ത്തി​നാ​ണ് താ​മ​സ​ക്കാ​രു​ടെ ഏ​റെ പ്ര​ശം​സ ല​ഭി​ച്ച​ത്. ഇ​തി​നു പു​റ​മെ നി​ശ്ച​യ​ദാ​ര്‍ഢ്യ ജ​ന​ങ്ങ​ളെ ഉ​ള്‍ക്കൊ​ള്ളു​ന്ന വി​ധം പൊ​തു​ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യി​ട്ടു​ള്ള സൗ​ക​ര്യ​ങ്ങ​ളും അ​ഭി​ന​ന്ദി​ക്ക​പ്പെ​ട്ടു.

എ​ല്ലാ റോ​ഡ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്കും സു​സ്ഥി​ര​ത, സു​ര​ക്ഷ എ​ന്നി​വ​ക്ക്​ മു​ന്‍ഗ​ണ​ന ന​ല്‍കി ഏ​റ്റ​വും ഉ​യ​ര്‍ന്ന അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ല്‍ നി​ര്‍മി​ച്ച ലോ​കോ​ത്ത​ര റോ​ഡ് ശൃം​ഖ​ല​യാ​ണ് എ​മി​റേ​റ്റി​നു​ള്ള​ത്.

പ്ര​ധാ​ന ഗ​താ​ഗ​ത പ്ര​ക​ട​ന സൂ​ച​ക​ങ്ങ​ളി​ല്‍ ആ​ഗോ​ള​ത​ല​ത്തി​ല്‍ മി​ക​ച്ച 20 ന​ഗ​ര​ങ്ങ​ളി​ല്‍ അ​ബൂ​ദ​ബി സ്ഥി​ര​മാ​യി ഇ​ടം പി​ടി​ക്കു​ന്നു​മു​ണ്ട്. വൈ​വി​ധ്യ​മാ​ര്‍ന്ന​തും സു​ര​ക്ഷി​ത​വും ഉ​യ​ര്‍ന്ന നി​ല​വാ​ര​മു​ള്ള​തു​മാ​യ ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ണ്ട്​​ അ​ബൂ​ദ​ബി പൊ​തു​ഗ​താ​ഗ​ത​ത്തി​ൽ ഏ​റ്റ​വും മി​ക​ച്ച മാ​തൃ​ക​യാ​ണ്​ സ്ഥാ​പി​ക്കു​ന്ന​ത്.

ആ​ധു​നി​ക പൊ​തു ബ​സു​ക​ള്‍, സ​മു​ദ്ര ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ള്‍, ടാ​ക്‌​സി​ക​ള്‍ എ​ന്നി​വ​യു​ടെ സ​മ​ഗ്ര ശൃം​ഖ​ല എ​മി​റേ​റ്റി​ലു​ണ്ട്. ഇ​തി​നു പു​റ​മെ അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​ലും സു​സ്ഥി​ര​ത പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ലും അ​ധി​കാ​രി​ക​ള്‍ ശ്ര​ദ്ധ കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു.

മെ​ട്രോ, റെ​യി​ല്‍വേ സം​വി​ധാ​ന​ങ്ങ​ള്‍ ഉ​ള്‍പ്പെ​ടു​ന്ന ദീ​ര്‍ഘ​കാ​ല അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. അ​​തോ​ടൊ​പ്പം ന​വീ​ന സാ​​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഓ​രോ സം​വി​ധാ​ന​ങ്ങ​ളും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ എ​ളു​പ്പ​ത്തി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന രൂ​പ​ത്തി​ൽ വി​ക​സി​പ്പി​ക്കു​ന്നു​മു​ണ്ട്.

Tags:    
News Summary - Abu Dhabi has been ranked the 4th city with the best public transport in the world

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.