അബൂദബി മിസ സായിദ് ഫ്രീ പോർട്ടിലെ മിന പ്ലാസ ടവറുകൾ

അബൂദബി മിന പ്ലാസ ടവറുകൾ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊളിക്കും

അബൂദബി: കോടികൾ ചെലവഴിച്ച് നിർമിച്ച അബൂദബി ഫ്രീ പോർട്ടിലെ മിന പ്ലാസ ബ്ലോക്കി​െൻറ നാല് ടവറുകൾ 27ന് സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊളിക്കും. മിന സായിദ് പോർട്ടി​െൻറ രണ്ടാംഘട്ട വികസന ഭാഗമായാണ് പൊളിക്കുന്നതെന്ന്​ അബൂദബി മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പ്​ അറിയിച്ചു. പലഘട്ടങ്ങളിൽ നിർമാണം നടത്തിയെങ്കിലൂം ഇതുവരെ പൂർത്തീകരിക്കാനാകാത്ത ടവറാണ്​ പൊളിക്കുന്നത്​.

സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് പൊളിക്കുന്ന നാലു ടവറുകളും 10 സെക്കൻഡിനകം നിലംപൊത്തുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. മിന ഫ്രീ പോർട്ടിലെ ഇറാനി സൂക്ക്, ചെടിക്കടകൾ എന്നിവക്കു സമീപമാണ് മിന പ്ലാസ ബ്ലോക്കി​െൻറ നിർമാണം 2007ൽ ആരംഭിച്ചത്. മൂന്ന് അപ്പാർട്മെൻറ് ടവറുകളും ഒരു ഓഫിസ് ടവറും ഉൾപ്പെടുന്നതായിരുന്നു മിന പ്ലാസ പദ്ധതി.2,46,000 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള കെട്ടിടങ്ങളിൽ ഹെലിപാഡ്, സൺ ബാത്ത് ഡെക്ക്, ജാക്കുസി, വേഡിങ് പൂൾ, സിനിമ തിയറ്റർ, സ്വകാര്യ മെഡിക്കൽ സെൻറർ എന്നിവയും ഉൾപ്പെടുന്നതായിരുന്നു പദ്ധതി.

പലതവണ നിർമാണം നിർത്തിവെക്കുകയായിരുന്നു. ഈ കെട്ടിടം പൊളിച്ചുമാറ്റി മത്സ്യം, പഴം, പച്ചക്കറി വിപണികൾ എന്നിവക്കായി പ്രത്യേക സൂക്കുകൾ ഒരുക്കുകയാണ് ലക്ഷ്യം. 30 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള മിന സായിദിനെ ടൂറിസം, വാണിജ്യം എന്നിവക്കായി ഉപയോഗിക്കാനും വാസയോഗ്യമായ സ്ഥലമാക്കി മാറ്റാനുമാണ്​ പദ്ധതി. പകുതിഭാഗം പ്രധാന കടൽത്തീര പ്രദേശമായി പുനർവികസിപ്പിക്കും. അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധസേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനാണ് 2018ൽ നാല് ടവറുകൾ പൊളിച്ച്​ സൂക്ക് വികസന പദ്ധതികൾ നടപ്പാക്കാൻ അംഗീകാരം നൽകിയത്.

ടവർ ബ്ലോക്ക് പൊളിക്കാനുള്ള നടപടികളുടെ ഭാഗമായി അബൂദബി സിറ്റി മുനിസിപ്പാലിറ്റി ആൻഡ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ പരിശോധനകൾ നടത്തി ക്രമീകരണങ്ങൾ പൂർത്തിയാക്കി. പൊളിക്കുന്നതിന് ആവശ്യമായ സ്‌ഫോടകവസ്തുക്കളുടെ അളവും സ്‌ഫോടന ഫലമായുണ്ടാകുന്ന പ്രകമ്പനവും വൈബ്രേഷനുകളും വിദഗ്ധ സംഘത്തിലെ എൻജിനീയർമാർ വിലയിരുത്തി. വരുംദിവസങ്ങളിൽ കെട്ടിടം പൊളിക്കാനുള്ള നടപടികൾ പൂർത്തിയാക്കും.

സ്‌ഫോടനത്തിൽ കെട്ടിടം നിലംപൊത്തുന്നതിനു​ പിന്നാലെ കെട്ടിടാവശിഷ്​ടങ്ങൾ നീക്കം ചെയ്യുന്ന ജോലി ആരംഭിക്കും. അബൂദബി അൽദാർ, മോഡേൺ പ്രോപ്പർട്ടികളുടെ നേതൃത്വത്തിലാണ് മിന ഫ്രീ പോർട്ട്​ പ്രദേശത്തി​െൻറ വികസന ജോലികൾ നടക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.