സു​സ്ഥി​ര ഭാ​വി​ക്ക് വൃ​ക്ഷ​ത്തൈ​ക​ൾ  ന​ട്ട് അ​ബൂ​ദ​ബി

അ​ബൂ​ദ​ബി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വൃ​ക്ഷ​ത്തൈ ന​ടീ​ൽ പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ

സു​സ്ഥി​ര ഭാ​വി​ക്ക് വൃ​ക്ഷ​ത്തൈ​ക​ൾ ന​ട്ട് അ​ബൂ​ദ​ബി

അ​ബൂ​ദ​ബി: മി​റാ​ല്‍, എ.​എ​ൽ.​ഇ.​സി എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് വൃ​ക്ഷ​ത്തൈ​ക​ള്‍ വെ​ച്ചു​പി​ടി​പ്പി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി തു​ട​ക്കം കു​റി​ച്ചു. അ​ല്‍ മ​സ​ര്‍ പാ​ര്‍ക്ക്, ഖ​ലീ​ഫ സി​റ്റി, അ​ബൂ​ദ​ബി എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 300 മ​ര​ങ്ങ​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ടു​ക. ‘സു​സ്ഥി​ര ഭാ​വി​യു​ടെ വേ​രു​ക​ള്‍ ന​ടു​ക’​യെ​ന്ന പേ​രി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മി​റാ​ല്‍, അ​ബൂ​ദ​ബി സി​റ്റി മു​നി​സി​പ്പാ​ലി​റ്റി, എ.​എ​ല്‍.​ഇ.​സി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ജീ​വ​ന​ക്കാ​രും അ​ല്‍ യാ​സ്മി​ന ബ്രി​ട്ടീ​ഷ് അ​ക്കാ​ദ​മി​യി​ലെ 80 വി​ദ്യാ​ര്‍ഥി​ക​ളു​മ​ട​ക്കം ഇ​രു​ന്നൂ​റി​ലേ​റെ പേ​ര്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ര​ങ്ങ​ള്‍ ന​ട്ടു. 200 ഗാ​ഫ്, 50 ഗു​ല്‍മോ​ഹ​ര്‍, 50 വേ​പ്പ് തൈ​ക​ളാ​ണ് ഇ​വ​ര്‍ ന​ട്ട​ത്.

Tags:    
News Summary - Abu Dhabi plants trees for a sustainable future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.