നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന അ​ബൂ​ദ​ബി​യി​ലെ ഹി​ന്ദു ക്ഷേ​ത്രം

അ​ബൂ​ദ​ബി ക്ഷേ​ത്ര നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ

അ​ബൂ​ദ​ബി: പ​ശ്ചി​മേ​ഷ്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ഹി​ന്ദു ശി​ലാ ക്ഷേ​ത്ര​മാ​യ ബാ​പ്സ്​ ഹി​ന്ദു​മ​ന്ദി​റി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ. അ​ബൂ​ദ​ബി-​ദു​ബൈ ഹൈ​വേ​യി​ല്‍ അ​ബൂ​മു​റൈ​ഖ​യി​ലെ 13.5 ഹെ​ക്ട​റി​ലാ​ണ്​ ഏ​ഴു കൂ​റ്റ​ന്‍ ഗോ​പു​ര​ങ്ങ​ളോ​ടെ ക്ഷേ​ത്ര നി​ർ​മാ​ണം പു​രോ​ഗി​ക്കു​ന്ന​ത്. ഈ ​മാ​സം 14ന്​ ​ക്ഷേ​ത്രം ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്​​ഘാ​ട​നം ചെ​യ്യു​മെ​ന്ന്​ ബാ​പ്സ് ഹി​ന്ദു മ​ന്ദി​ര്‍ മേ​ധാ​വി പൂ​ജ്യ സ്വാ​മി ബ്ര​ഹ്​​മ വി​ഹാ​രി​ദാ​സ്​ പ​റ​ഞ്ഞു. ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​ദ്​​ഘാ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദി​ന്‍റെ സ​ഹി​ഷ്ണു​താ​പ​ര​മാ​യ കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ്​ ക്ഷേ​ത്രം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 2015ൽ ​യു.​എ.​ഇ പ്ര​സി​ഡ​ന്‍റ്​ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ന്‍ സാ​യി​ദ് ആ​ൽ ന​ഹ്​​യാ​ന്‍ ആ​ണ് ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​നാ​യി ​ 27 ഏ​ക്ക​ർ ഭൂ​മി സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്. തു​ട​ർ​ന്ന്​ 2018ല്‍ ​ക്ഷേ​ത്ര നി​ര്‍മാ​ണ​ത്തി​ന് ശി​ല​യി​ട്ടു. ഇ​ന്ത്യ​യി​ൽ നി​ന്നും ഇ​റ്റ​ലി​യി​ൽ നി​ന്നു​മു​ള്ള പി​ങ്ക് മ​ണ​ല്‍ക​ല്ലു​ക​ള്‍ കൊ​ണ്ടാ​ണ് ക്ഷേ​ത്രം പൂ​ർ​ണ​മാ​യും നി​ര്‍മി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ല്‍ നൂ​റു​ക​ണ​ക്കി​ന് ശി​ല്‍പി​ക​ൾ കൈ​കൊ​ണ്ട്​ കൊ​ത്തി​യെ​ടു​ത്ത ശി​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ടാ​ണ്​​ ക്ഷേ​ത്ര നി​ർ​മാ​ണം. ഇ​രു​മ്പ്​ ഉ​പ​യോ​ഗി​ക്കാ​തെ പ്ര​ത്യേ​ക വാ​സ്തു​വി​ദ്യ ഉ​പ​യോ​ഗി​ച്ച്​ ശി​ല​ക​ൾ അ​ടു​ക്കി​വെ​ച്ചാ​ണ്​ നി​ർ​മാ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ങ്ക് മ​ണ​ല്‍ക്ക​ല്ലു​ക​ള്‍ 1000 വ​ര്‍ഷ​ത്തി​ലേ​റെ​ക്കാ​ലം ഈ​ടു നി​ല്‍ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഭൂ​ക​മ്പ​ങ്ങ​ളി​ൽ നി​ന്നു​പോ​ലും സം​ര​ക്ഷ​ണം ല​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ രൂ​പ​ക​ൽ​പ​ന. പു​രാ​ത​ന ഹൈ​ന്ദ​വ ക്ഷേ​ത്ര​ങ്ങ​ളു​ടെ മാ​തൃ​ക​ക​ള്‍ ഉ​ള്‍ക്കൊ​ണ്ടു​ള്ള ക്ഷേ​ത്ര നി​ര്‍മി​തി​ക്കാ​യി, ഹൈ​ന്ദ​വ പു​രാ​ണ​ങ്ങ​ളു​ടെ​യും ഐ​തി​ഹ്യ​ങ്ങ​ളു​ടെ​യും ക​ഥ​ക​ള്‍ കൊ​ത്തി​യ ക​ല്ലു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

യു.​എ.​ഇ​യി​ലെ ഏ​ഴു എ​മി​റേ​റ്റു​ക​ളു​ടെ പ്ര​തീ​ക​മാ​യി ക്ഷേ​ത്ര​ത്തി​ന് ഏ​ഴ് ഗോ​പു​ര​ങ്ങ​ളും തീ​ര്‍ക്കു​ന്നു​ണ്ട്. 32 മീ​റ്റ​ര്‍ ആ​ണ്​ ക്ഷേ​ത്ര​ത്തി​ന്‍റെ ഉ​യ​രം. ആ​ത്മീ​യ​വും സാം​സ്‌​കാ​രി​ക​വു​മാ​യ ആ​ശ​യ​വി​നി​മ​യ​ങ്ങ​ള്‍ക്കു​ള്ള ആ​ഗോ​ള വേ​ദി, സ​ന്ദ​ര്‍ശ​ക കേ​ന്ദ്രം, പ്ര​ദ​ര്‍ശ​ന ഹാ​ളു​ക​ള്‍, പ​ഠ​ന മേ​ഖ​ല​ക​ള്‍, കു​ട്ടി​ക​ള്‍ക്കും യു​വ​ജ​ന​ങ്ങ​ള്‍ക്കു​മു​ള്ള കാ​യി​ക കേ​ന്ദ്ര​ങ്ങ​ള്‍, ഉ​ദ്യാ​ന​ങ്ങ​ള്‍, ജ​ലാ​ശ​യ​ങ്ങ​ള്‍, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍, ഗ്ര​ന്ഥ​ശാ​ല തു​ട​ങ്ങി​യ​വ​യും ക്ഷേ​ത്ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നി​ർ​മി​ക്കു​ന്നു​ണ്ട്. മ​ഹാ​ഭാ​ര​തം, രാ​മാ​യ​ണം തു​ട​ങ്ങി​യ പു​രാ​ണ​ങ്ങ​ളി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കൊ​പ്പം ബു​ർ​ജ്​ ഖ​ലീ​ഫ, അ​ബൂ​ദ​ബി​യി​ലെ ശൈ​ഖ്​ സാ​യി​ദ്​ മോ​സ്ക്​ ഉ​ൾ​പ്പെ​ടെ​യു​ള്ള യു.​എ.​ഇ​യി​ലെ പ്ര​മു​ഖ നി​ർ​മി​തി​ക​ളു​ടെ രൂ​പ​ങ്ങ​ളും വെ​ണ്ണ​ക്ക​ല്ലി​ൽ കൊ​ത്തി​യി​ട്ടു​ണ്ട്. ശി​ലാ​രൂ​പ​ങ്ങ​ൾ കൊ​ണ്ട്​ നി​ർ​മി​ച്ച 96 തൂ​ണു​ക​ളാ​ണ്​ ക്ഷേ​ത്ര​ത്തി​ന​ക​ത്തു​ള്ള​ത്​. ഫെ​ബ്രു​വ​രി 18 മു​ത​ൽ പൊ​തു ജ​ന​ങ്ങ​ൾ​ക്ക്​ സ​ന്ദ​ർ​ശ​നം അ​നു​വ​ദി​ക്കു​മെ​ങ്കി​ലും മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ലാ​ണ്​ പൂ​ർ​ണ തോ​തി​ൽ സ​ന്ദ​ർ​ശ​നം സാ​ധ്യ​മാ​കു​ക.

42 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള​ള അം​ബാ​സ​ഡ​ർ​മാ​രും ന​യ​ത​ന്ത്ര ഉ​ദ്യോ​ഗ​സ്ഥ​രും അ​ട​ങ്ങു​ന്ന സം​ഘം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സ​ഞ്ജ​യ്​ സു​ധീ​റി​ന്‍റെ ക്ഷ​ണ​പ്ര​കാ​ര​മാ​ണ്​ രാ​ജ്യാ​ന്ത​ര ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ൾ ക്ഷേ​ത്രം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.

Tags:    
News Summary - Abu Dhabi temple construction in final stages

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.