അബൂദബി ട്രാവൽ ആൻഡ് ടൂറിസം വാരം ആരംഭിച്ചു

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി സാം​സ്കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ച ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വാ​രം ആ​രം​ഭി​ച്ചു. 30വ​രെ​യാ​ണ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വാ​രം ആ​ച​രി​ക്കു​ന്ന​ത്.

ആ​​ഗോ​ള ടൂ​റി​സം ഹ​ബ് പ​ദ​വി അ​ബൂ​ദ​ബി​ക്ക് ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​നും യാ​ത്രാ ടൂ​റി​സം മേ​ഖ​ല​യി​ൽ എ​മി​റേ​റ്റി​ന്‍റെ വ​ള​ർ​ച്ച ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​തി​വ​ർ​ഷം 2.40 കോ​ടി സ​ന്ദ​ർ​ശ​ക​രെ വ​ര​വേ​ൽ​ക്കു​ക​യെ​ന്ന എ​മി​റേ​റ്റി​ന്‍റെ ല​ക്ഷ്യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യാ​ണ് സാം​സ്കാ​രി​ക, വി​നോ​ദ​സ​ഞ്ചാ​ര​വ​കു​പ്പ് ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വാ​രം ആ​ച​രി​ക്കു​ന്ന​ത്. ന​​ഗ​ര ടൂ​റി​സം വി​വ​ര​ണം, അ​ബൂ​ദ​ബി ബി​സി​ന​സ് ഇ​വ​ന്‍റ്​​സ്​ ഫോ​റം, അ​ബൂ​ദ​ബി വെ​ഡി​ങ് ഷോ, ​ഫ്യൂ​ച​ർ ഹോ​സ്പി​റ്റാ​ലി​റ്റി സ​മ്മി​റ്റ് തു​ട​ങ്ങി ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ളാ​ണ് ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​ര​ങ്ങേ​റു​ക.

അ​ബൂ​ദ​ബി​യെ ആ​​ഗോ​ള ബി​സി​ന​സ്, നി​ക്ഷേ​പ, വി​നോ​ദ​സ​ഞ്ചാ​ര ​ഹ​ബ്ബാ​യി മാ​റ്റി​യെ​ടു​ക്കു​ക​യെ​ന്ന​ത​ട​ക്ക​മു​ള്ള ല​ക്ഷ്യ​ങ്ങ​ൾ കൈ​വ​രി​ക്കു​ന്ന​തി​ന് ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്ത​ങ്ങ​ൾ കെ​ട്ടി​പ്പ​ടു​ക്കു​ന്ന​തി​ന് അ​ബൂ​ദ​ബി ഇ​ക്ക​ണോ​മി​ക് വി​ഷ​ൻ 2030 ആ​ണ് ത​ങ്ങ​ളെ ന​യി​ക്കു​ന്ന​തെ​ന്ന് സാം​സ്കാ​രി​ക വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ഖ​ലീ​ഫ അ​ൽ മു​ബാ​റ​ക് പ​റ‍ഞ്ഞു. ഊ​ർ​ജ്ജ​സ്വ​ല​വും സു​സ്ഥി​ര​വു​മാ​യ ടൂ​റി​സം ഹ​ബ്ബാ​യി അ​ബൂ​ദ​ബി​യെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ ത​ങ്ങ​ൾ​ക്കു​ള്ള പ്ര​തി​ബ​ദ്ധ​ത ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ന് പു​തി​യ അ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ന്ന​താ​യി​രി​ക്കും അ​ബൂ​ദ​ബി ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം വാ​ര​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

തി​ങ്ക​ളാ​ഴ്ച ന​​ഗ​ര​ടൂ​റി​സം വി​വ​ര​ണ​മാ​ണ്​ ന​ട​ന്ന​ത്. അ​ബൂ​ദ​ബി ബി​സി​ന​സ് ഇ​വ​ന്‍റ്​​സ്​ ഫോ​റം 26, 27 തീ​യ​തി​ക​ളി​ലും അ​ബൂ​ദ​ബി വെ​ഡി​ങ് ഷോ 27 ​മു​ത​ൽ 30 വ​രെ​യും ഫ്യൂ​ച​ർ ഹോ​സ്പി​റ്റാ​ലി​റ്റി ഉ​ച്ച​കോ​ടി 27 വ​രെ​യു​മാ​ണ് ന​ട​ക്കു​ക.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.travelandtourism.ae വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാം.

Tags:    
News Summary - Abu Dhabi Travel and Tourism Week has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.