അബൂദബി: റമദാന് ആഘോഷങ്ങളുടെ ഭാഗമായി തെരുവുകളും നിരവധി പൊതുയിടങ്ങളുമെല്ലാം വര്‍ണ വിളക്കുകളാല്‍ അലംകൃതമായി. ഇതോടെ, അബൂദബിയുടെ രാത്രികാല കാഴ്ച കൂടുതല്‍ വശ്യമായി. നാലായിരത്തിലധികം അലങ്കാര ചിത്രങ്ങളും ലൈറ്റുകളുമാണ് എമിറേറ്റിലുടനീളം സ്ഥാപിച്ചിരിക്കുന്നത്. വിവിധ മുനിസിപ്പാലിറ്റികളും ഗതാഗത വകുപ്പും മുന്‍കൈയെടുത്താണ് നഗരത്തെ സുന്ദരമാക്കിയിരിക്കുന്നത്. അബൂദബി സിറ്റി മുനിസിപ്പാലിറ്റി, അല്‍ ഐന്‍ മുനിസിപ്പാലിറ്റി, അല്‍ ദഫ്ര റീജിയന് മുനിസിപ്പാലിറ്റി എന്നീ മുനിസിപ്പാലിറ്റികളിലെ തെരുവുകളിലാണ് വര്‍ണ വിളക്കുകള്‍ ഉള്ളത്. പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ലൈറ്റുകളും മറ്റും ഒരുക്കിയിരിക്കുന്നത്.
താമസക്കാരുടെയും പൊതു അടിസ്ഥാന സൗകര്യങ്ങളുടെയും സുരക്ഷക്കായി എല്ലാ കാലാവസ്ഥ സാഹചര്യങ്ങളെയും ചെറുക്കുന്ന ഉയര്‍ന്ന നിലവാരമുള്ള വൈദ്യുതി സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും അധികൃതര്‍ ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.