akcaf events

അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സി​ന്‍റെ സേ ​നോ ടു ​ഡ്ര​ഗ്​​സ്​ കാ​മ്പ​യി​നി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം മ​ന്ത്രി വീ​ണ

ജോ​ർ​ജ് നി​ർ​വ​ഹി​ക്കു​ന്നു

അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ് ‘സേ ​നോ ടു ​ഡ്ര​ഗ്സ്​’​​ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

ദു​ബൈ: വ​ർ​ധി​ച്ചു​വ​രു​ന്ന മ​യ​ക്കു​മ​രു​ന്ന്​ ഭീ​ഷ​ണി​യി​ൽ​നി​ന്ന്​ ജ​ന്മ​നാ​ടി​നെ ര​ക്ഷി​ക്കാ​നാ​യി അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ്​​ പ്ര​ഖ്യാ​പി​ച്ച സേ ​നോ ടു ​ഡ്ര​ഗ്​​സ്​ കാ​മ്പ​യി​നി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ആ​രോ​ഗ്യ മ​ന്ത്രി വീ​ണ ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. ‘ട്രെ​ൻ​ഡ​ല്ല ബ്രോ ​ട്രാ​പ്പാ​ണി​ത്’ എ​ന്ന ടാ​ഗ്​​ലൈ​നോ​ട്​ കൂ​ടി​യാ​ണ്​​ പോ​സ്​​റ്റ​ർ പു​റ​ത്തി​റ​ക്കി​യ​ത്.ച​ട​ങ്ങി​ൽ അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ്​ പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ക്കാ​ഫി​ന്‍റെ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​രി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും ഉ​ണ്ടാ​കു​മെ​ന്നും കേ​ര​ള​ത്തി​ലെ കാ​മ്പ​സു​ക​ളെ ന​ശി​പ്പി​ക്കു​ന്ന ഇ​ത്ത​രം പ്ര​വ​ണ​ത​ക​ൾ​ക്കെ​തി​രെ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തു​ട​ർ​ന്ന് ല​ഹ​രി​ക്കെ​തി​രെ​യു​ള്ള പ്ര​തി​ജ്ഞ​യും മ​ന്ത്രി ചൊ​ല്ലി​ക്കൊ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ് ബി​ജു​കു​മാ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ ജു​മൈ​റ ഗ്രൂ​പ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഫ​ഹീം അ​ലി, ജ​ബ​ൽ അ​ലി പൊ​ലീ​സ് ചീ​ഫ് റി​യാ​ദ് അ​ഹ​മ്മ​ദ്, ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ ഡെ​പ്യൂ​ട്ടി മേ​യ​ർ അ​ഡ്വ. പി. ​ഇ​ന്ദി​ര എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ൾ ആ​യി​രു​ന്നു.ഇ​ന്ത്യ-​യു.​എ.​ഇ ബ​ന്ധം ഹൃ​ദ​യ​ത്തോ​ട് ചേ​ർ​ത്തു​വെ​ക്കേ​ണ്ട​താ​ണെ​ന്നും അ​ക്കാ​ഫ് ന​ട​ത്തു​ന്ന കാ​മ്പ​യി​​ൻ പു​തി​യ കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണെ​ന്നും ഫ​ഹീം അ​ലി പ​റ​ഞ്ഞു.

കാ​മ്പ​യി​ൻ ലോ​ഗോ ത​യാ​റാ​ക്കി​യ കേ​ര​ള​വ​ർ​മ കോ​ള​ജി​ലെ സു​ധീ​ഷ് ശ്രീ​ധ​ര​നെ മ​ന്ത്രി വീ​ണ ജോ​ർ​ജ് ഉ​പ​ഹാ​രം ന​ൽ​കി അ​നു​മോ​ദി​ച്ചു.അ​ക്കാ​ഫ് ര​ക്ഷാ​ധി​കാ​രി ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ്പ​റ​മ്പി​ൽ, ചെ​യ​ർ​മാ​ൻ ഷാ​ഹു​ൽ ഹ​മീ​ദ്, മു​ഹ​മ്മ​ദ് റാ​ഫി, അ​ക്കാ​ഫ് കാ​മ്പ​യി​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ഡ്വ. സ​നാ​ഫ​ർ അ​റ​ക്ക​ൽ, അ​ക്കാ​ഫ് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ അ​ഡ്വ. ആ​ഷി​ക്, ശ്യാം ​വി​ശ്വ​നാ​ഥ്, ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി​മാ​രാ​യ ര​ഞ്ജി​ത്ത് കോ​ടോ​ത്ത്, അ​മീ​ർ ക​ല്ല​ട്ര, കാ​മ്പ​യി​ൻ കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ശ്രീ​ജ സു​രേ​ഷ്, അ​ബ്ദു​ൽ സ​ത്താ​ർ, ജോ​യ​ന്‍റ്​ ക​ൺ​വീ​ന​ർ ജ​യ​കൃ​ഷ്ണ​ൻ, ക​ൾ​ച്ച​റ​ൽ കോ​ഓ​ഡി​നേ​റ്റ​ർ വി.​സി മ​നോ​ജ്, അ​ക്കാ​ഫ് ലേ​ഡീ​സ് വി​ങ് സെ​ക്ര​ട്ട​റി ര​ശ്മി ഐ​സ​ക് എ​ന്നി​വ​ർ സം​സാ​രി​ച്ചു.അ​ക്കാ​ഫ് ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ് ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Acaf Events releases ‘Say No to Drugs’ logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.