ദുബൈ: തമിഴ് സിനിമാതാരം അജിത് കുമാർ ഓടിച്ച റേസിങ് കാർ അപകടത്തിൽപെട്ടു. താരം പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി എക്സ് അക്കൗണ്ടിൽ വീഡിയോ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്തുകൊണ്ട് വ്യക്തമാക്കി. ദുബൈയിൽ നടക്കുന്ന മത്സരത്തിന് മുന്നോടിയായി പരിശീലനം നടത്തവെയാണ് നടൻ ഓടിച്ച കാർ അപകടത്തിൽ പെട്ടത്.
അജിത് ഓടിച്ച കാർ അതിവേഗത്തിൽ ക്രാഷ് ബാരിയറിലേക്ക് ഇടിക്കുന്നതും ശേഷം പലതവണ കറങ്ങിയ ശേഷം നിൽക്കുന്നതുമാണ് വീഡിയോയിലുള്ളത്. തകർന്ന കാറിൽ നിന്ന് അജിത് പരിക്കൊന്നും കൂടാതെ ഇറങ്ങിവന്ന് മറ്റൊരു വാഹനത്തിൽ കയറുന്നതും കാണിക്കുന്നുണ്ട്.
24എച്ച് ദുബൈ 2025 എന്നറിയപ്പെടുന്ന 24 മണിക്കൂര്‍ റേസിനായുള്ള തയാറെടുപ്പിലായിരുന്നു അജിത്തും ടീം അംഗങ്ങളും. മാത്യു ഡെട്രി, ഫാബിയന്‍ ഡഫിയൂക്സ്, കാമറൂണ്‍ മക്ലിയോഡ് എന്നിവരാണ് അദ്ദേഹത്തിന്റെ ടീം അംഗങ്ങള്‍.
സിനിമയ്‌ക്ക് പുറമേ കാർ റേസിങിലും താൽപര്യമുള്ള അജിത് കഴിഞ്ഞ ദിവസം കുടുംബത്തോട് യാത്ര പറഞ്ഞ് ദുബൈയിലേക്ക് തിരിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ജനുവരി 11,12,13 തീയതികളിലായാണ് ദുബൈയിൽ റേസിങ് നടക്കുന്നത്. അന്താരാഷ്‌ട്ര കാർ റേസിങിൽ സ്വന്തമായ മേൽവിലാസം നേടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് അജിത് മൽസരത്തിൽ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.